SignIn
Kerala Kaumudi Online
Saturday, 27 July 2024 8.29 AM IST

'തരൂർ ഡൽഹി നായരല്ല, അസൽ നായർ'; തിരഞ്ഞെടുപ്പിൽ  എൻഎസ്എസിന്  സമദൂരനിലപാടാണെന്ന് ജി  സുകുമാരൻ  നായർ

shashi-tharoor

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂരനിലപാടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ തുടങ്ങിയ പത്മ കഫെയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസൽ നായരാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ശശി തരൂർ ഡൽഹി നായരെന്ന പഴയ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി നൽകിയത്.

'അന്ന് അങ്ങനെ പിഴവുണ്ടായി പറഞ്ഞതാണ്. തരൂർ അസൽ നായർ തന്നെയാണ്. അതുകൊണ്ടാണ് മന്നംജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചത്', ജി സുകുമാരൻ നായർ വ്യക്തമാക്കി.

എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ആരോടും അകൽച്ചയും അടുപ്പവുമില്ല. സർക്കാർ മുന്നാക്കം എന്ന കളത്തിൽ നായർ സമുദായത്തെ മാറ്റി നിർത്തുന്നു. നായർ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടേ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G SUKUMARAN NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.