ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബിയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. സപ്തതി ആഘോഷമൊന്നും ഇല്ലാതെ മാവേലിക്കരയിൽ ഇടതുമുന്നണിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന്ചുക്കാൻ പിടിക്കുകയാണ് ബേബി.ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. സി.എ അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് മാവേലിക്കര കുറത്തികാട് നടക്കുന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം.എ ബേബിയാണ്. കുറത്തികാട്ടെ പരിപാടിയ്ക്ക് ശേഷം വൈകിട്ട് 5ന് കുട്ടനാട് മണ്ഡലത്തിലെ എടത്വയിലും വൈകിട്ട് 6ന് ചങ്ങനാശേരി ടൗണിലും രണ്ട് രാഷ്ട്രീയ പൊതു സമ്മേളനങ്ങളിലും ഉദ്ഘാടക പ്രസംഗകനായി ബേബിയെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷമൊന്നും പതിവില്ലെങ്കിലും എഴുപതാം പിറന്നാളിൽ രാത്രി ഭക്ഷണത്തിന് ഭാര്യ ബെറ്റിലൂയിസും മകൻ അപ്പുവും കുടുംബാംഗങ്ങളും ഒപ്പമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |