കൊച്ചുകുട്ടി മുതൽ എല്ലാവർക്കും യുട്യൂബ് ചാനലുള്ള കുടുംബമാണ് നടനും മുൻ ബിഗ്ബോസ് താരവുമായ ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമാണ് ബഷീറിന് ഉള്ളത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നടന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
എന്നാൽ അത്തരം വിമർശനങ്ങളൊന്നും കാര്യമാക്കാതെ ആദ്യ ഭാര്യ സുഹാനയ്ക്കും, രണ്ടാം ഭാര്യ മഷൂറയ്ക്കും മക്കൾക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് ബഷീറിപ്പോൾ. കുടുംബത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും ഇവർ സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സുമൊക്കെയായി പങ്കുവയ്ക്കാറുണ്ട്.
ബഷീറിന്റെ പുതിയൊരു ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം കുടുംബ സ്നേഹമാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നാൽപ്പതിനായിരത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |