SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.09 AM IST

ഈ ആഴ്ച ആഘോഷം; ആവേശം, വർഷങ്ങൾക്കു ശേഷം ബുക്കിംഗ് ആരംഭിച്ചു

ss

പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം . മൂന്നു മാസം കൊണ്ട് മൂന്നു 100 കോടികൾ . ഇതിൽ ബോയ്സ് 200 കോടിയും പ്രേമലു 173 കോടിയും കടന്നു. എല്ലാം മാർച്ച് മാസത്തിന്റെ സംഭാവന. ഈ ആവേശത്തിലാണ് ഇത്തവണ വിഷു ചിത്രങ്ങൾ എത്തുന്നത്..

നാലു ചിത്രങ്ങളിലും യുവ താരങ്ങൾ. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും ഫഹദ് ഫാസിലും ഉണ്ണി മുകുന്ദനും ഇന്ദ്രജിത്തും സർജാനോ ഖാലിദുമാണ് പ്രധാന വേഷക്കാർ. ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം, വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷത്തിൽ എത്തുന്ന വർഷങ്ങൾക്കുശേഷം എന്നീ ചിത്രങ്ങളുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ബാംഗ്ളൂരിലെ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറാണ് ആവേശം. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം.ഏപ്രിൽ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, മൻസൂർ അലിഖാൻ, സജിൻ ഗോപു,യൂ ട്യൂബറും വ്ളോഗറുമായ ഹിപ്സറ്റ‌ർ, പൂജ മോഹൻരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സുഷിൻ ശ്യാം , വിനായക് ശശികുമാർ ടീം ഒരുക്കുന്ന ഗാനങ്ങളാണ് ആവേശത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. രോമാഞ്ചം പോലെ ആഘോഷമാക്കിയാണ് ജിത്തു മാധവൻ ആവേശം ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തുന്നു. കല്യാണി പ്രിയദർശൻ ആണ് നായിക, 11ന് റിലീസ് ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിർമ്മാണം. ഉണ്ണിമുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ് ഗണേഷ് രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ഇടവേളയ്ക്കുശേഷം ജോമോൾ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമ്മാണം. 11നാണ് റിലീസ് . ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് , സർജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങൾ 12 ന് തിയേറ്ററിൽ. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമ്മാണം. ഇടവളയ്ക്കുശേഷം വിദ്യാസാഗർ സംഗീതം മലയാളത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.