ആലുവ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണുവെന്ന് വിളിക്കുന്ന സുജിത് രാജേന്ദ്രൻ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് ആലുവ - പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
'കിനാവള്ളി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ഇതേ ചിത്രത്തിൽ ഒരു ഗാനവും താരം പാടിയിട്ടുണ്ട്.സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ ഭരതനാട്യവും കർണാട്ടിക് സംഗീതവും അഭ്യസിച്ച ആളാണ് സുജിത്ത്. ദുബായിൽ ജനിച്ച സുജിത്ത് ഏഴു വർഷത്തോളം ഒരു അമേരിക്കൻ മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്തിന് ശേഷമാണ് സിനിമയിൽ എത്തിയത്. 2018ലാണ് കിനാവള്ളിയിൽ അഭിനയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |