ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ദുബായ് 3.67 ദശലക്ഷം വിനോദസഞ്ചാരികളെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിലധികം വർദ്ധന. ഡി ഇ ടി (DET) പുറത്തുവിട്ട ടൂറിസം പ്രകടന റിപ്പോർട്ട് പ്രകാരം, ജനുവരിയിൽ 1.77 ദശലക്ഷവും ഫെബ്രുവരിയിൽ 1.9 ദശലക്ഷം വിദേശ സന്ദർശകർ ദുബായിലെത്തി.
അതെസമയം, സന്ദർശകരുടെ കാര്യത്തിൽ യൂറോപ്പ് ഒന്നാം സ്ഥാനത്താണ് (7.73 ലക്ഷം, 21%). തൊട്ടുപിന്നിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള 6.04 ലക്ഷം സന്ദർശകരും (17%) ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള 5.49 ലക്ഷം സന്ദർശകരും (15%) ഉണ്ട്.
സിഐഎസ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 5.3 ലക്ഷത്തിലെത്തി (14%), മധ്യപൂർവ ദേശത്തു നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും ഉള്ള 4.48 ലക്ഷം സന്ദർശകരെ (12%) പിന്നിലാക്കി. വടക്കൻ, തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് 3.4 ലക്ഷം, അമേരിക്കയിൽ നിന്ന് 2.4 ലക്ഷം, ആഫ്രിക്കയിൽ നിന്ന് 1.38 ലക്ഷം, ഓസ്ട്രേലിയയിൽ നിന്ന് 53,000 എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം.
ഹോട്ടൽ മുറികളുടെ ലഭ്യതയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ജനുവരി-ഫെബ്രുവരിയിൽ 813 സ്ഥാപനങ്ങളിലായി 148,450 മുറികൾ ലഭ്യമായിരുന്നത് 2024 ൽ 826 സ്ഥാപനങ്ങളിലായി 151,269 ആയി ഉയർന്നു. ശരാശരി മുറി ഉപയോഗ നിരക്ക് 87 ശതമാനമായി ഉയർന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണ്.
ജനുവരി-ഫെബ്രുവരി 2024 ൽ ശരാശരി താമസ ദൈർഘ്യം 3.8 രാത്രികളായിരുന്നു, മൊത്തം ഉപയോഗിച്ച മുറികളുടെ എണ്ണം 7.78 ദശലക്ഷമായി ഉയർന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.28 ദശലക്ഷം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |