ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ 50ലേറെ റൺസും വിക്കറ്റും ക്യാച്ചും സ്വന്തമാക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത ആദ്യ താരമെന്ന റെക്കാഡ് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ നിതീഷ് കുമാർ റെഡ്ഡി. പഞ്ചാബിനെതിരെ 37 പന്തുകളിൽ 64 റൺസ് നേടിയ നിതീഷ് ജിതേഷ് ശർമ്മയുടെ വിക്കറ്റും പ്രഭ്സിമ്രാൻ സിംഗിന്റെ ക്യാച്ചുമെടുത്തു. 20 വർഷവും 319 ദിവസവും പ്രായമുള്ള നിതീഷ് ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി. 19 വർഷവും 307 ദിവസവും പ്രായമുള്ളപ്പോൾ അർദ്ധസെഞ്ച്വറി നേടിയ പ്രിയം ഗാർഗിന്റെ പേരിലാണ് റെക്കാഡ്.
ബാറ്റിംഗ് ആൾറൗണ്ടറായ താരത്തെ ഇക്കഴിഞ്ഞ താരലേലത്തിൽ 20 ലക്ഷത്തിനാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽആന്ധ്രയ്ക്കായി കളിക്കുന്ന താരം ഇതിനകം 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 22 ലിസ്റ്റ് എ മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. പഞ്ചാബിനെതിരായുള്ളത് നിതീഷിന്റെ രണ്ടാം ഐ.പി.എൽ മത്സരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |