തൊടുപുഴ: മുൻ എം.എൽ.എയും കെ.പി.സി.സി പ്രചാരണസമിതി അംഗവുമായ പി.പി. സുലൈമാൻ റാവുത്തർ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.
മതേതരത്വം സംരക്ഷിക്കുന്നതിന് ഇന്ത്യൻ പാർലമെന്റിൽ ഇടതുപാർട്ടികളുടെ ശക്തമായ സാന്നിദ്ധ്യം അനിവാര്യമാണെന്നും അതിനായി എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സുലൈമാൻ റാവുത്തർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് വർഷമായി താൻ പർട്ടിയിൽ നിശബ്ദനായി കഴിയുകയായിരുന്നു. എല്ലാ തിഞ്ഞെടുപ്പ് വേളകളിലും തന്നെ പ്രചാരണ ചുമതല നൽകി വിദൂരസ്ഥലങ്ങളിലുൾപ്പടെ പറഞ്ഞ് വിടും. പിന്നീട് ഒരു പരിഗണനയും ലഭിക്കാറില്ല. കെ. സുധാകൻ ചുമതലയേറ്റശേഷം പലവട്ടം വിളിച്ചിട്ടും ഫോണെടുക്കാനുള്ള മാന്യത പോലും കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 1996ൽ ഇടുക്കിയില എൽ.ഡി.ഫ് എം.എൽ.എയായിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |