തിരുവനന്തപുരം: അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കി ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് 28ന് വിരമിക്കും. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫുൾകോർട്ട് റഫറൻസ് ഇന്ന് ഉച്ചയ്ക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ നടത്തും. മറ്റൊരു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനുമായ ടി.എ. ഷാജി, ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് എൻ.എസ്. ലാൽ തുടങ്ങിയവർ പങ്കെടുക്കും.
ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ച് 26ന് വിരമിച്ചിരുന്നു. പകരം നിയമനം ആയിട്ടില്ല. ഹൈക്കോടതിയിലെ റിട്ട.ജഡ്ജി ജസ്റ്റിസ് ഷാജി.പി.ചാലിയും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി വിരമിച്ച കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും ലോകായുക്ത സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ഷാജി പി. ചാലി കേന്ദ്ര സർക്കാരിന്റെ കോൺസുലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |