റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ഇന്നലെയാണ് കീഴടങ്ങിയത്. സാൽ വന മേഖലയിൽ സരന്ദ, കോൽഹൻ എന്നിവ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരിക്കുന്ന മാവോയിസ്റ്ര് നേതാവ് മിസിർ ബെസ്രയുടെ കീഴിൽ പ്രവർത്തിക്കുന്നവരാണ് ഇവർ. രാജ്യത്തെ വലിയ മാവോയിസ്റ്ര് മേഖലയാണ് പ്രദേശം. കഴിഞ്ഞ വർഷം 22 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. മേയ് 13നാണ് ജാർഖണ്ഡിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം മാവോയിസ്റ്ര് മേഖലകളായ ഉൾപ്രദേശങ്ങളിലും വോട്ടെടുപ്പ് ന
ക്കും. സരണ്ട എന്ന പ്രദേശത്ത് ഹെലികോപ്ടർ വഴി പോളിംഗ് ഉദ്യോഗസ്ഥരെയും മെറ്റീരിയലുകളും എത്തിക്കും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഛത്തീസ്ഗഢ്, തെലങ്കാന പ്രദേശങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ നിന്ന് 12 മാവോയിസ്റ്റുകളെ പിടികൂടിയിരുന്നു. ബസ്തർ ഡിവിഷനിലെ സുക്മ, ബീജാപൂർ ജില്ലകളിൽ നിന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 12 മാവോയിസ്റ്റുകളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്‌ച 13 ഓളം മാവോയിസ്റ്റുകളെ മേഖലയിൽ വധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |