SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.50 PM IST

റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തന് രാത്രി സംഭവിക്കുന്നതറിഞ്ഞാൽ അറപ്പ് തോന്നാം, ജ്യൂസിൽ ശ്രദ്ധിക്കണം

juice

ആലപ്പുഴ: ചൂട് അസഹ്യമായതോടെ പാതയോരത്തെ ശീതളപാനീയക്കടകളിൽ വൻതിരക്കാണനുഭവപ്പെടുന്നത്. എന്നാൽ, പലപ്പോഴും കടയുടെ പരിസരമോ,​ വൃത്തിയോ,​ വെള്ളത്തിന്റെ ശുദ്ധിയോ നോക്കാതെയാണ് പാനീയങ്ങൾ വാങ്ങി കുടിക്കുന്നത്. ഇത്

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിൽ തർക്കമില്ല. അതിസാരം,ഛർദ്ദി, ഉദരരോഗം തുടങ്ങിയവ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്.

വഴിയോര ജ്യൂസ് വില്പന കേന്ദ്രങ്ങളിലെ പഴങ്ങൾ ഗുണ നിലവാരമില്ലാത്തതാണ് എന്ന് പൊതുവെ പരാതിയുണ്ട്. കേടായ പഴങ്ങളും എസൻസും ചേർത്താണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും ശുദ്ധജലമല്ല ഉപയോഗിക്കുന്നതെന്നും ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയിലുണ്ട്. എന്നാൽ,​ ഇത്തരം പരാതികളിൽ പരിശോധന നടത്തി നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇത്തവണ പ്രത്യേക സ്‌ക്വാഡില്ല

1. ശീതളപാനീയങ്ങൾ,​ സിപ് അപ്,​ സ്വകാര്യ ആർ.ഒ പ്‌ളാന്റുകളിലെ കുടിവെള്ളം എന്നിവയുടെ ഗുണനിലവാരപരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കാനുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല

2.കുലുക്കി സർബത്ത്, തണ്ണിമത്തൻ ജ്യൂസ്, മോര് എന്നിവയ്ക്ക് ഉപയോഗിക്കുന്ന വെള്ളം, ഐസ് തുടങ്ങിയവ ശുദ്ധമാണെന്ന് യാതൊരു ഉറപ്പുമില്ല. മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് ഇവിടെയും ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്

3. രാത്രിയിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തൻ എലികൾ തുരന്നു തിന്നുന്നത് പതിവാണ്. തണ്ണിമത്തന്റെ അത്രയും ഭാഗം മുറിച്ചു കളഞ്ഞിട്ട് ജ്യൂസിന് ഉപയോഗിക്കുന്നതായും പരാതിയുണ്ട്

കുപ്പിയിലാക്കും വ്യാജന്മാർ

കുപ്പികളിൽ ലഭ്യമായ ശീതളപാനീയങ്ങൾ വാങ്ങി കുടിക്കുന്നതിന് മുമ്പും ശ്രദ്ധവേണം. വൻകിട കമ്പനികളുടെ ഉത്പന്നങ്ങൾക്ക് പോലും വ്യാജനുണ്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും കഴിയില്ല.

പേരിനോട് സാമ്യമുള്ളതും അതേ ഡിസൈനുമായിരിക്കും. ഇത്തരം വ്യാജന്മാർ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല. ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് വ്യാജന്മാർ കൂടുതർ വിലസുന്നത്. ഉയർന്ന ലാഭം ലഭിക്കുമെന്നതിനാൽ ഇത്തരം പാനീയങ്ങൾ വിൽക്കാൻ ചില വ്യാപാരികൾക്കും ഉത്സാഹമാണ്.

ഒരുഗ്‌ളാസ് ജ്യൂസിന് വില

ഓറഞ്ച്: ₹50

ആപ്പിൾ: ₹50

മുന്തിരി: ₹50

മാതളം : ₹60

മിക്‌സഡ് :₹60

തണ്ണിമത്തൻ : ₹25

കടകളിൽ പരിശോധന ശക്തമാക്കും.ശീതള പാനീയങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. ട്രീറ്റ്മെന്റ് പ്ളാന്റുകളിലെ കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും

-ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATERMELONJUICE, HEAT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.