ന്യൂഡൽഹി: മാഗി നൂഡിൽസിൽ അനുവദനീയമായതിലും അധികം ഈയം ചേർന്നിട്ടുണ്ടെന്നുള്ള കേന്ദ്രസർക്കാരിന്റെ ഹർജി ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ തള്ളി. അജിനോമോട്ടോ ചേർക്കുന്നില്ലെന്ന ലേബൽ മാഗിയുടെ പാക്കറ്റുകളിൽ അടയാളപ്പെടുത്തുന്നില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, മാഗിയിലെ ഈയത്തിന്റെ സാന്നിദ്ധ്യം അനുവദനീയമായ പരിധിക്കകത്താണെന്ന് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി. അതിനാൽ നെസ്റ്റ്ലെ കമ്പനിക്കെതിരെയുള്ള പരാതി തള്ളുകയാണെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എ.പി. സാഹി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |