SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.13 AM IST

വിഷുദിനം ഈ നാളുകാർക്ക് ഐശ്വര്യം കൊണ്ടുവരും;  ജീവിത വിജയവും ധനലാഭവും ഉറപ്പ്

astro-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 14 - 1199 മേടം 1 ഞായറാഴ്ച .( രാത്രി 0 മണി 48 മിനിറ്റ് 43 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )

അശ്വതി: സര്‍വ്വാഭീഷ്ട സിദ്ധിയും സത്കീര്‍ത്തിയും, പ്രവൃത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വര്‍ദ്ധിക്കും.

ഭരണി: പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുവാന്‍ ഇടയുണ്ട്, വ്യവഹാരങ്ങൾ പ്രതികൂലമാകും, സാമ്പത്തിക ഇടപാടില്‍ അബദ്ധം പറ്റും,അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ പെടരുത്.

കാര്‍ത്തിക: അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം, എല്ലാ രംഗത്തും വിജയവും അംഗീകാരവും, വിദേശ ജോലിക്കുള്ള പരിശ്രമങ്ങളില്‍ വിജയം.

രോഹിണി: ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍, കുടുംബ കലഹം, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.

മകയിരം: വിദ്യാഭ്യാസപരമായി ഉയര്‍ച്ച, പ്രണയബന്ധങ്ങളില്‍ ഇടപെടാന്‍ സാദ്ധ്യത,കുലീനമായ പെരുമാറ്റം കാഴ്ച വയ്ക്കും, വ്യവഹാരങ്ങളില്‍ വിജയം.

തിരുവാതിര: തൊഴിലില്‍ നല്ല കാര്യ പ്രാപ്തിയുണ്ടാകും, വിദേശ ജോലി കിട്ടിയോ സ്ഥലം മാറ്റം ലഭിച്ചോ സ്വകുടുംബത്തില്‍ നിന്നും മാറി നില്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തില്‍ നല്ല ഉയർച്ച.

പുണര്‍തം: കുടുംബ സൗഖ്യം, ശത്രുക്കളില്‍ നിന്നും മോചനം, യാത്രകള്‍ വേണ്ടി വരും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും, ദാമ്പത്യത്തില്‍ സുഖാനുഭവങ്ങള്‍.

പൂയം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍,‍ ആഗ്രഹങ്ങൾ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, സംസാരം വളരെ നിയന്ത്രിക്കണം.

ആയില്യം: താല്‍ക്കാലിക ജോലിസ്ഥിരമാകും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും,
ആരോഗ്യ നില തൃപ്തികരം.

മകം: ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥാനമാനങ്ങളോടു കൂടി സ്ഥാനമാറ്റം ഉണ്ടാകും, കുടുംബജീവിതം സന്തോഷകരമാകും, മറ്റുള്ളവര്‍ക്ക് പലവിധ സഹായങ്ങളും ചെയ്യും.

പൂരം: കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ, എല്ലാ പ്രതിസന്ധികളും മറികടന്നു മുന്നോട്ട് പോകുവാന്‍ കഴിയും.

ഉത്രം: എതിരാളികളുടെ വിമർശനങ്ങളെ മറികടക്കാനാകും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടും.അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

അത്തം: മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടും, നഷ്ടപെട്ട പലതും തിരികെ ലഭിക്കും, പുതിയ ബിസിനസ് തുടങ്ങും, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും.

ചിത്തിര: രോഗ ശാന്തി, വിദ്യാ വിജയം, ബിരുദലാഭം, പുരസ്‌കാരം, എന്നിവയുണ്ടാകും, കുടുംബ കാര്യങ്ങളിൽ ശ്രദ്ധ പ്രകടിപ്പിക്കും.

ചോതി: ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശം സമയം.

വിശാഖം: വിശ്വസ്ഥതർ അവശ്യ സമയത്ത് സഹായിക്കില്ല, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും.

അനിഴം: ധനനഷ്ടം, പാഴ്ചിലവുകള്‍ വര്‍ദ്ധിക്കും, അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാകും. മാനഹാനിയും സംഭവിക്കാനിടയാകും.

കേട്ട: മനക്ലേശങ്ങള്‍ ഉണ്ടാകും,കടവും, രോഗ ദുരിതങ്ങളും വര്‍ദ്ധിക്കും സന്താനങ്ങള്‍ മൂലം ദുരിതാനുഭവങ്ങള്‍, മാനസിക പ്രയാസങ്ങള്‍ അലട്ടി കൊണ്ടിരിക്കും.

മൂലം: തിരിച്ചു കിട്ടില്ലെന്ന് കരുതിയ ധനം ലഭിക്കും, ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ സാദ്ധ്യത, പൂര്‍വികസ്വത്ത് ലഭിക്കാനിടയുണ്ട്, വിദേശ യോഗം.

പൂരാടം: നേതൃത്വപാടവം കാണിക്കും, എതിര്‍പ്പുകള്‍ കുറയും, മാദ്ധ്യമ രംഗത്തുള്ളവര്‍ക്ക് അംഗീകാരം, വിദ്യാലാഭം ജോലിയില്‍ ഉയര്‍ച്ച, ഗുരുജനങ്ങളെ കണ്ടമുട്ടും.

ഉത്രാടം: പ്രവര്‍ത്തനവിജയം, പ്രയത്നം സഫലമാകും, ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ല സമയം,
വിദേശയാത്രകള്‍ ഗുണകരമാകും.

തിരുവോണം: അധികാരം പ്രകടിപ്പിക്കേണ്ടി വരും. ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, ധനപരമായ കാര്യങ്ങളില്‍ വലിയ പ്രതീക്ഷ.

അവിട്ടം: പുതിയ ജോലി ലഭിക്കും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, എല്ലാരംഗത്തും വിജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കും.

ചതയം: ശത്രുക്കള്‍ നിഷ്പ്രഭരാകും, കുടുംബത്തിലെ അസ്വസ്ഥതകൾക്ക് ശമനം, കുടുംബ സുഖം, സന്താനങ്ങളെക്കൊണ്ട് ഗുണം.

പൂരുരുട്ടാതി: വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, ബന്ധുബലം വർദ്ധിക്കും, ആരോഗ്യപരമായി ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും, തെറ്റിദ്ധാരണകള്‍ ഒഴിഞ്ഞു പോകും.

ഉത്തൃട്ടാതി: ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത, ഇഷ്ടജന പ്രീതി, ഭൂമി ക്രയ വിക്രയം ലാഭകരം, ജീവിത വിജയം നേടും, പണമിടപാടുകളില്‍ ലാഭം.

രേവതി: വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും, ഭൂമി ലാഭം, വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, ബിസിനസില്‍ മാറ്റങ്ങൾ, ജീവിത പങ്കാളിയുമായി ഉല്ലാസ യാത്രകൾ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.