SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.54 PM IST

മേടമാസത്തിൽ ഈശ്വര കടാക്ഷമുള്ള നക്ഷത്രക്കാർ ഇവരെല്ലാമാണ്, ഒപ്പം പ്രവാസികൾക്കും നേട്ടമുണ്ടാകും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 15 1199 മേടം 2 തിങ്കളാഴ്ച .

( രാത്രി 1 മണി 34 മിനിറ്റ് 16 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം )

അശ്വതി : സ്ത്രീ സംബന്ധ വിഷയങ്ങളിൽ നല്ല കരുതൽ വേണം, അന്യരോട് കയർക്കും, ധന നഷ്ടം. കുടുംബകലഹം.

ഭരണി : ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക. പ്രവർത്തി നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരുമെങ്കിലും പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും.

കാർത്തിക : കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, ലഹരികളോട് താൽപര്യ കൂടുതൽ ഉണ്ടാകും, ദാനകർമ്മങ്ങൾ നടത്തും.

രോഹിണി : രോഗങ്ങളാൽ ദുരിതം, താൽപര്യമില്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും. കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.

മകയിരം : ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ആഡംബര വസ്തുക്കളുടെ ലഭ്യത, നല്ല കാര്യങ്ങൾക്കായി പണം ചിലവാകും.

തിരുവാതിര : അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന കല്ലുകടിക്ക് അവസാനം, സ്വന്തം പരിശ്രമത്താൽ വിജയം കൈവരിക്കും.

പുണർതം : വിദേശവാസം ഗുണം ചെയ്യും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും.

പൂയം : കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാരംഗത്തുംഅഭിവൃദ്ധി. വായനാശീലം വർദ്ധിക്കും. ധനപരമായ കാര്യങ്ങളിൽ നേട്ടം.

ആയില്യം : പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം,ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും.സുഖവും ദുഃഖവും മാറിമാറി അനുഭവത്തിൽ വരും, സാമ്പത്തികമായി നേട്ടം.

മകം : ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം, ജോലിയിൽ മടികാണിക്കും .

പൂരം : വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക. വികാരജീവിയായി കാണപ്പെടും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും.

ഉത്രം : സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, ദാമ്പത്യസുഖക്കുറവ്. സ്വാർത്ഥമായി പെരുമാറും, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും.

അത്തം : നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും,അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
ധനപ്രാപ്തി, ജോലി,വിദ്യാഭ്യാസം തുടങ്ങിയ സംഗതികൾ അനുകൂലമാകും.

ചിത്തിര : മുൻകോപം ഉപേക്ഷിക്കുക. പണം കൈകാര്യം ചെയ്യമ്പോൾ സൂക്ഷ്മത പാലിക്കുക.നഷ്ടങ്ങളോ കഷ്ടതകളോ വന്നു ഭവിക്കാം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

ചോതി : ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും.
ബുദ്ധിപരമായി പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാകും. ധന നേട്ടം.

വിശാഖം :യാത്രയിൽ വളരെ കരുതൽ വേണം. പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്, വ്യവഹാര പരാജയം, കലഹം, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

അനിഴം : പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത.അയൽക്കാരുമായി കലഹം, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല. യാത്ര പുതിയ സംരംഭങ്ങൾ മുതലായവ മാറ്റി വയ്ക്കുക.

കേട്ട : സംസാരവും പ്രവർത്തികളും സൂക്ഷിക്കുക,അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. വീടുമാറി നിൽക്കേണ്ടുന്ന അവസ്ഥ വരും, പോലീസ് കേസുകൾ വരാൻ സാധ്യത.

മൂലം : അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ദൈവീക ചിന്ത ഉടലെടുക്കും, ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും. സർവ്വ ഐശ്വര്യങ്ങളും ലഭിക്കും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും.

പൂരാടം : തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ.ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കായി പണം ചെലവുണ്ടാകും, വിവാഹ കാര്യത്തിന് കാലതാമസം.

ഉത്രാടം : പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും ആപത്തുകൾ .കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.

തിരുവോണം : യാത്രയിൽ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. അന്യദേശ വാസം ഗുണം ചെയ്യും , കുടുംബസുഖം കിട്ടും.

അവിട്ടം : സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, വളരെക്കാലമായി ചിന്തിക്കുന്ന പലതും നേടാൻ കഠിനമായ പരിശ്രമം വേണ്ടി വരും, പിശുക്ക് കാണിക്കും, ആരോഗ്യം മോശമാകും.

ചതയം : സഹോദര സഹായം, ബിസിനസ്സിൽ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റും,
സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങൾ, ഉപകാര സ്മരണ കാണിക്കും.

പൂരുരുട്ടാതി : ഇടപാടുകളിൽ വിജയം, കലാപരമായി നല്ലസമയം, കൂർമ്മ ബുദ്ധി.സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്തൃട്ടാതി : വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം. കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും. കുടുംബത്തിൽ സമാധാനം കളിയാടും.

രേവതി : അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുക, ദാമ്പത്യജീവിതത്തിൽ പങ്കാളിയോടുള്ള സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കുക. എതിർപ്പുകളെ നേരിടേണ്ടി വരും, വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉളവാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO, MEDAM
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.