SignIn
Kerala Kaumudi Online
Tuesday, 30 April 2024 5.20 PM IST

ഇനി ഇഡ്ഡലി സോഫ്‌ട് ആകുന്നില്ലെന്ന് പരാതി വേണ്ട; അരച്ച മാവിൽ ഇതൊന്ന് ചേർത്തുനോക്കൂ, കൂടെ ഒരു സ്‌പൂണും വേണം

idli

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും. എന്നാൽ പറയുന്നതുപോലെയല്ല, നല്ല മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാൻ അൽപ്പം ശ്രദ്ധ ആവശ്യമാണ്. പാചകത്തിലെ തുടക്കക്കാരടക്കം മിക്കവരും പറയുന്ന പരാതിയാണ് സോഫ്‌ട് ആയ ഇഡ്ഡലി കിട്ടുന്നില്ല എന്നത്. ഇനി ഇത്തരം ടെൻഷൻ ഒന്നുമില്ലാതെ തന്നെ നല്ല പഞ്ഞിപോലെ മൃദുലമായ ഇഡ്ഡലി തയ്യാറാക്കാം.

ആദ്യം രണ്ട് കപ്പ് പച്ചരി എടുക്കണം. ഇത് കുതിർന്ന് വരാൻ ആവശ്യമായ വെള്ളം ഒഴിച്ചുവയ്ക്കണം. അടുത്തതായി മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്ന് എടുത്ത് അതിലും ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കണം. ഉഴുന്നിൽ ഒരു ടേബിൾ സ്‌പൂൺ ഉലുവ കൂടി ചേർക്കണം. ഉഴുന്നും അരിയും അഞ്ചുമണിക്കൂർ നേരം മാറ്റിവയ്ക്കണം.

ശേഷം മിക്‌സിയിൽ ആദ്യം ആവശ്യത്തിന് വെള്ളം ചേർത്ത് ഉഴുന്നും ഉലുവയും അരച്ചെടുക്കണം. അടുത്തതായി പച്ചരി കുറച്ച് കുറച്ചായി അരച്ചെടുക്കണം. ഇനി ജാറിൽ ഒരു കപ്പ് ചോറ് എടുത്ത് അര കപ്പ് വെള്ളം ചേർത്ത് അരച്ചെടുക്കണം. ശേഷം അരച്ചെടുത്ത ഉഴുന്ന്, അരി, ചോറ് എല്ലാംകൂടി ഒരുമിച്ച് ചേർത്ത് നന്നായി മിക്‌സ് ചെയ്യണം.

മാവിൽ ഉപ്പുചേർത്ത് വച്ചാൽ എളുപ്പത്തിൽ പൊങ്ങിവരും. ഉപ്പുകൂടി ചേർത്തുകഴിഞ്ഞ് എട്ടുമണിക്കൂർ മാറ്റിവയ്ക്കണം. ശേഷം ആവശ്യമെങ്കിൽ കുറച്ചുകൂടി ഉപ്പുചേർക്കാം. ഇനി ഇഡ്ഡലി തട്ടിൽ വെള്ളം ചേർത്ത് ആവി വരുന്നതുവരെ കാക്കണം. ആവി വന്നുതുടങ്ങുമ്പോൾ ഇഡ്ഡലി പാത്രത്തിൽ എണ്ണ തടവിയതിനുശേഷം മാവ് ഒഴിച്ചുകൊടുത്ത് അടച്ചുവച്ച് വേവിക്കണം. പത്തുമിനിട്ട് കഴിഞ്ഞാൽ നല്ല സ്വാദേറിയ സോഫ്‌ട് ഇഡ്ഡലി തയ്യാറായി. തണുത്തതിനുശേഷം മാത്രം നനവുള്ള സ്‌പൂൺ ഉപയോഗിച്ച് ഇഡ്ഡലി ഇളക്കിയെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDLI, SOFT IDLI, RECIPE, KITCHEN TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.