SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.20 PM IST

ഭരണഘടനയെ ശ്രേഷ്ഠമാക്കിയ അംബേദ്ക്കർ

g

ഡോ. അംബേദ്ക്കർ അഥവാ ബാബാസാഹേബ് അംബേദ്ക്കറുടെ ജന്മദിനമാണമായിരുന്നു കഴി‌ഞ്ഞ ഏപ്രിൽ 14ന് കടന്ന് പോയത്. നമ്മുടെ ഭരണഘടനയെ ശ്രേഷ്ഠമാക്കിയ, തൊട്ടതെല്ലാം പൊന്നാക്കിയ മഹാപ്രതിഭാശാലിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. എപ്പോഴും ഡോ. അംബേദ്ക്കറിനെ സ്മരിക്കുമ്പോൾ ഭരണഘടനാശില്പി എന്ന ഒറ്റവിഷയത്തിലാണ് ഒതുക്കാറുള്ളത്. ഇതുമാത്രം മതിയോ ഈ മഹാത്മാവിനെ ഓർക്കുവാനായി, ഒരിക്കലും പോരാ. ഡോ. അംബേദ്ക്കറിനെ
അടുത്തറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം പഠിക്കേണ്ടിവരും. അല്ലെങ്കിൽ ഒരു കുറുക്ക് വഴി അവലംഭിക്കേണ്ടിവരും. മഹാന്മാർ പലരും സ‍്വന്തം രചനകളിലൂടെ ചിരഞ്ജീവികളായി മാറാറുണ്ട്. മഹാത്മാഗാന്ധിയും നെഹ്റുവു മൊക്കെ അതിന് ഉദാഹരണമാണ്. ഇന്ത‍്യൻ ഭരണഘടന കൈകാര‍്യം ചെയ്യുന്ന ഏതൊരു പൗരനും അതിന്റെ ശില്പികളുടെ മിടിപ്പും വ‍്യഗ്രതയുംഅനുഭവിച്ചറിയാറുണ്ട്. അദ്ദേഹത്തെ ഇങ്ങനെ ഭാവനാ സമ്പന്നനാക്കിയതിന്റെ ചരിത്ര സംഭവങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
അംബേദ്ക്കർ ഇന്ത‍്യൻ ഭരണഘടനാമുഖ‍്യശില്പി മാത്രമല്ലാ, അധഃകൃതരുടെ കൺകണ്ടദൈവമായിരുന്നു. ജീവിച്ചിരിക്കുമ്പോൾത്തന്നെ 1950ൽ കോലാപ്പൂരിൽ ഒരു പ്രതിമ തീർത്തത്. അടിച്ചമർത്തപ്പെട്ട ദളിതരെ എങ്ങനെ സമൂഹത്തിന്റെ മുഖ‍്യശ്രേണിയിലേക്ക് കൊണ്ടുവരാം എന്നതായിരുന്നു അദ്ദേഹത്തിന്റെ വിചാര, വികാരത്തിന്റെയെല്ലാം പിന്നിലുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ ബുദ്ധമത പരിണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിലേക്ക്‌ നയിച്ച സംഭവങ്ങളും സാഹചര‍്യങ്ങളും ഏറെയാണ്.
ലക്ഷക്കണക്കിന് അനുയായികൾക്കൊപ്പമാണ് അദ്ദേഹം ബുദ്ധമതം സ‍്വീകരിച്ചത്. ദളിതരെ സമൂഹത്തിൽ മറ്റുളളവർക്കൊപ്പം ഉയർത്താനുളള ശ്രമങ്ങൾക്കൊപ്പമല്ലേ ഇതെന്നത് ചിന്തനീയം. ഒമ്പത്‌ ഭാഷകളോളം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. പിന്നോക്കരിൽ നിന്നുള്ള ആദ‍്യത്തെ ഇന്ത‍്യൻ നിയമജ്ഞൻ വിദേശത്ത് ഡോക്ടറേറ്റ് (Ph.D) നേടിയ ആദ‍്യ ഭാരതീയൻ, നെഹ്റു മന്ത്രിസഭയിലെ നിയമ വകുപ്പ് മന്ത്രി. അങ്ങനെ എത്രയെത്ര പദവികൾ ബഹുമതികൾ. ദളിതരുടേയും പിന്നോക്കരുടേയും ഉന്നമനത്തെലാക്കാക്കി പലതരത്തിലുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു (Scheduled Caste Federation, Independent Labour Party, Republican Party of India മുതലായവ അതിന്റെ ഉദാഹരണങ്ങളാണ്).

1963ൽ മറാത്തി എഴുത്തുക്കാരനായ ബാബു, റാവു ബാഹുൽ എഴുതിയ ജിഹ്വാമി ജാത് ചോർലി ഹോത്തിയുടെ പരിഭാഷയാണ് When I hid my Caste എന്ന പുസ്തകം. ദളിത് എഴുത്തുക്കാരുടെ തനത് ശൈലി ആർജിച്ചുള്ള ഈ ജീവിതാനുഭവ വിവരണം ഡോ. അംബേദ്ക്കറിനെ കുറിച്ച് പഠിക്കുന്നവർക്ക് ദളിത് ജീവിതം മനസ്സിലാക്കാൻ ഉപകരിക്കും.

കൂടാതെ, ദളിത് ജീവിതത്തെക്കുറിച്ച് കൂടുതൽ അടുത്തറിയുവാൻ ഒരു രചിക്കപ്പെട്ട മറ്റൊരു പുസ്തകമാണ് The Dalit Truth: The Battles for Realizing Ambedkar’s Vision ഇതിന്റെ രചയിതാക്കൾ: സുഖദിയോതൊറാട്ട്, രാജശേഖർ വുൻദ്രു, സൂരജ്യെങ്ദെ, ജിഗ്നേഷ്മെവാനി, സുധപൈ. ഡോ. അംബേദ്ക്കറിനെ സ്മരിക്കുകയെന്നാൽ ഇതൊക്കെ ഓർക്കുക പഠിക്കുകയെന്നാണ് ഞാൻ കരുതുന്നത്.

(ലേഖകൻ തിരുപ്പതി, അംബേദ്ക്കർ ലാ കോളേജിലെ അസി. പ്രഫസറാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMBEDKAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.