തൃശൂർ: തൃശൂർ പൂരത്തിൽ ആന എഴുന്നള്ളിപ്പിലെ ആശങ്കകൾ ഒഴിഞ്ഞുവെന്ന് മന്ത്രി കെ.രാജൻ. ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. അമ്പത് മീറ്റർ പ്രായോഗികമല്ലെന്ന് സർക്കാർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കോടതിയുടെ നിർദ്ദേശം ആശ്വാസകരമാണ്. ആനകളുടെ ഫിറ്റ്നസ് പൂരത്തിന്റെ തലേന്ന് നടത്തിയാൽ മതിയെന്നതും ആശ്വാസം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |