SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.32 PM IST

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം കണ്ടുവരാം,​ ഗംഗാ ആരതി തൊഴാം, ​ ഇതാ ഒരു അത്യുഗ്രൻ പാക്കേജ്

s

കൊച്ചി: വേനൽ അവധിക്കാലത്ത് ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പടെ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. ശ്രീരാമക്ഷേത്ര പ്രതി​ഷ്ഠയ്ക്ക് ശേഷം ഐ.ആർ.സി​.ടി​.സി​. ആദ്യമായി​ നടത്തുന്ന അയോദ്ധ്യാ യാത്രയാണി​ത്.

കാശി - അയോദ്ധ്യ ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിൽനിന്നും മേയ് 18ന് പുറപ്പെടും. 25ന് മടങ്ങി​യെത്തും. 700-750 ടൂറിസ്റ്റുകളാണ് ഒരു ട്രെയി​നി​ൽ ഉണ്ടാവുക. ഉത്തർപ്രദേശി​ലെ അയോദ്ധ്യ ശ്രീരാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം തുടങ്ങി​യ പ്രമുഖ ആരാധനാലയങ്ങളും സന്ദർശി​ക്കാം. ഗംഗ ആരതിയും കാണാൻ അവസരമുണ്ട്.

സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്രകൾക്ക് നോൺ എ.സി വാഹനം, നോൺ എ.സി ബഡ്ജറ്റ് ഹോട്ടൽ, മൂന്നു
നേരവും സസ്യാഹാരം, ടൂർ എസ്കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷ്വറൻസ് എന്നി​വ ഉണ്ടാകും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ കയറാം.


ടൂർ പാക്കേജ് നിരക്ക് 18,060 രൂപയാണ്.


• ഹൈദരാബാദ് വിമാന യാത്രാ പാക്കേജ്


ഏപ്രിൽ 30ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് 3 രാത്രിയുൾപ്പടെ 4 ദിവസത്തെ വിമാന യാത്രാ പാക്കേജുമുണ്ട്. ഭക്ഷണത്തോടൊപ്പം എ.സി. ഹോട്ടൽ താമസം, എ.സി. വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവയുണ്ടാകും. പാക്കേജ് നിരക്ക്: 19,500 രൂപ മുതൽ.

വി​വരങ്ങൾക്ക് ഫോൺ: 82879 32082, 82879 32095

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL, AYODHYA, IRCTC
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.