SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.11 PM IST

നാരങ്ങാ  തോടുകൊണ്ട്  ഈ  പ്രയോഗം ചെയ്‌ത്  നോക്കൂ;   വീട്ടിൽ  ശല്യമാകുന്ന  ജീവിയുടെ  പൊടി  പോലും പിന്നെ  കാണില്ല

my-home

വീട് എത്ര തവണ വൃത്തിയാക്കിയാലും വീണ്ടും പൊടിയും മാറാലയും വന്നുകൊണ്ടേയിരിക്കും. പൊടി നമുക്ക് വൃത്തിയാക്കാൻ എളുപ്പമാണ്. എന്നാൽ, മുക്കിലും മൂലയിലും വരെ പറ്റിപ്പിടിക്കുന്ന മാറാല വൃത്തിയാക്കാൻ വളരെ പ്രയാസമാണ്. ഇനി വൃത്തിയാക്കിയാലും ദിവസങ്ങൾക്കുള്ളിൽ തന്നെ എട്ടുകാലി വീണ്ടും വലകെട്ടും. ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ ബുദ്ധുമുട്ടാണ്. എന്നാൽ, മാസങ്ങളോളം ചിലന്തിവല ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. ഇതിനായി രണ്ട് ടിപ്പുകളാണ് പറയാൻ പോകുന്നത്.

1. ആദ്യം മാറാല വൃത്തിയാക്കുന്ന കോൽ ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക. ശേഷം ഒരു കപ്പ് വെള്ളത്തിലേക്ക് 3,4 തുള്ളി പുൽത്തൈലം ചേർത്ത് കൊടുക്കണം. ഒരു പഴയ തുണിയെടുത്ത് ഈ വെള്ളത്തിൽ മുക്കി മാറാല കോലിന്റെ അറ്റത്ത് കെട്ടി വയ്‌ക്കണം. ശേഷം ചുവരിലും മാറാല ഉണ്ടായിരുന്ന സ്ഥലങ്ങളിലുമെല്ലാം ഈ തുണി വച്ച് നന്നായി തുടയ്‌ക്കുക. പുൽത്തൈലം ഉപയോഗിക്കുന്നതിലൂടെ ചിലന്തി മാത്രമല്ല, പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയ ജീവികളുടെ ശല്യവും ഒഴിവായിക്കിട്ടും.

2. ഉപയോഗിച്ച നാരങ്ങയുടെ തോട് കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം കൂടി ചേർത്ത് നേർപ്പിച്ച് അരിച്ചെടുക്കുക. ഈ വെള്ളത്തിലേക്ക് രണ്ട് സ്‌പൂൺ വിനാഗിരി, ഒന്നോ രണ്ടോ കട്ട കർപ്പൂരം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ മിശ്രതത്തിലേക്ക് ഒരു പഴയ തുണി മുക്കി മാറാല കോലിന്റെ അറ്റത്ത് കെട്ടി വയ്‌ക്കണം. ശേഷം ചുവരിലും മാറാല ഉണ്ടായിരുന്ന സ്ഥലങ്ങളിലുമെല്ലാം ഈ തുണി വച്ച് നന്നായി തുടയ്‌ക്കുക. ഇതും മാറാല ഒരിക്കലും ഉണ്ടാകാതിരിക്കാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, HOME TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.