കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് പൊറോട്ട. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തിയാൽ മിക്കവരും പൊറോട്ടയുണ്ടോയെന്നായിരിക്കും ആദ്യം ചോദിക്കുന്നത്. കടകളിൽ നിന്നും വാങ്ങുന്ന പൊറോട്ടയും കറികളും കഴിക്കാനായിരിക്കും കൂടുതൽ പേരും ഇഷ്ടപ്പെടാറുളളത്. ഇത് സ്ഥിരമാക്കിയാൽ പലവിധത്തിലുളള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
കുട്ടികളായിരിക്കും കൂടുതലും പൊറോട്ട കഴിക്കാനായി വാശിപിടിക്കാറുളളത്. അതുകൊണ്ട് ചിലരെങ്കിലും വീടുകളിൽ തന്നെ പൊറോട്ട തയ്യാറാക്കാൻ ശ്രമിക്കാറുമുണ്ട്. ഇത് ശീലമില്ലാത്തവർക്ക് പൊറോട്ടയുണ്ടാക്കാനായി ഒരുപാട് സമയം ചെലവഴിക്കേണ്ടിവരും. ഈ പ്രശ്നം ഇനിമുതൽ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. സേവനാഴിയുണ്ടെങ്കിൽ വെറും അഞ്ച് മിനിട്ടിനകം പൊറോട്ട അനായാസം വീടുകളിൽ തയ്യാറാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കാം.
ഇതിനായി രണ്ട് കപ്പ് മൈദയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കുറച്ച് സമയത്തിനുശേഷം നന്നായി തിളപ്പിച്ച വെളളമുപയോഗിച്ച് മാവ് പാകത്തിന് കുഴച്ചെടുക്കുക. ശേഷം ഇടിയപ്പം തയ്യാറാക്കാനായി സേവനാഴിയിൽ എങ്ങനെയാണോ ഉപയോഗിക്കുന്നത് അതുപോലെ കുഴച്ച മൈദയും അമർത്തിയെടുക്കുക. ഇങ്ങനെ അമർത്തിയെടുത്ത മാവിനെ ഒരു ചപ്പാത്തി പലകയിൽ വച്ച് ചെറിയ വലിപ്പത്തിൽ പരത്തിയെടുക്കുക. ഇത്തരത്തിൽ പരത്തിയെടുത്ത മാവിന് മുകളിൽ ആവശ്യത്തിന് എണ്ണ പുരട്ടി ചുട്ടെടുത്താൽ മതി. വെറും അഞ്ച് മിനിട്ടുകൊണ്ട് പൊറോട്ട ഇതുപോലെ തയ്യാറാക്കിയെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |