SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.55 PM IST

ബലമുളള മുടിയിഴകൾ സ്വന്തമാക്കണോ?​ വെറും ഏഴ് ദിവസം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

hair-growth

നല്ല നീളമുളളതും ബലമുളളതുമായ മുടിയിഴകൾ ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. പക്ഷെ ഭൂരിഭാഗം പേരും കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.ജോലി ഭാരവും മാനസിക സമ്മർദ്ദവുമെല്ലാം മുടികൊഴിച്ചിലിനൊരു കാരണമാണ്. മുടിക്ക് വേണ്ട കരുതൽ വേണ്ടവിധം നൽകിയില്ലെങ്കിൽ മുടിയുടെ വളർച്ചയും മുരടിച്ച് പോകും. കരുത്തുറ്റ മുടിയ്ക്കായി ആദ്യം വേണ്ടത് മുടികൊഴിച്ചിലിന് പരിഹാരമാണ്. മുടിയിഴകളുടെ പരിചരണത്തിനായി എന്തെല്ലാം ശ്രദ്ധിക്കണം.

1. ഭക്ഷണ കാര്യത്തിൽ ശ്രദ്ധവേണം

ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കാൻ നോക്കുന്നവരിൽ മുടികൊഴിയാനുള്ള സാദ്ധ്യത ഏറെയാണ്. മുടിയുടെ ആരോഗ്യത്തിന് പോഷക ഗുണങ്ങളടങ്ങിയ ആഹാരങ്ങൾ ശീലമാക്കേണ്ടതുണ്ട്. പഴവർഗങ്ങളും പച്ചക്കറികളും അതോടൊപ്പം പാലും മുട്ടയും നട്ട്സും ആഹാരത്തിൽ ഉൾപ്പെടുത്താൻ ശദ്ധിക്കണം.

2. മാറ്റേണ്ടത് ജീവിതരീതി

മാനസികസമ്മർദ്ദവും ജോലിഭാരവും ജീവിതത്തിൽ കൂടെക്കൊണ്ട് നടക്കുന്നവരിൽ മുടിയുടെ ആരോഗ്യം നാൾക്കുനാൾ ക്ഷയിക്കുന്നു. അതിനൊരു ശമനം ഉണ്ടായാൽ മുടികൊഴിച്ചിലിനും മാറ്റം വരും. മാനസിക സംഘർഷങ്ങളെ മനക്കരുത്തോടെ നേരിടാൻ ശ്രമിക്കാം. മനസിനെ സന്തോഷത്തോടെ വയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഷ്ടപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടുന്നതിലൂടെ സന്തോഷം കണ്ടെത്താൻ കഴിയും.

3. സ്റ്റൈലുകൾ മാറ്റുമ്പോൾ ശ്രദ്ധിക്കണം

അവസരങ്ങൾക്കനുസരിച്ച് മുടിയിലും സ്റ്റൈലുകാട്ടാൻ നമുക്കാവും. മുടിയിലെ പരീക്ഷണങ്ങൾ മുടിയിഴകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. അതിനാൽത്തന്നെ എണ്ണയും ഷാംപുവും കണ്ടീഷണിംഗും തുടങ്ങിയ പരിചരണങ്ങൾ മുടിക്ക് കൃത്യമായി കൊടുക്കേണ്ടതുണ്ട്.

4. ഷാംപൂ അമിതമാവരുത്

ആഴ്ചയിൽ രണ്ട് തവണ എണ്ണ ഇടൽ ശീലമാക്കാം. ഒലിവ് ഓയിലോ കാച്ചിയ എണ്ണയോ ഇട്ട് മുപ്പത് മിനിറ്റോളം നേരം തലയിൽ വെയ്ക്കുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്. എണ്ണ കഴുകാൻ അമിതമായി ഷാംപൂ ഉപയോഗിക്കുന്നത് കുറയ്ക്കാം. ഷാംപൂ മൂലം മുടിയുടെ ആരോഗ്യം ക്ഷയിക്കാം. ചെമ്പരത്തി കൊണ്ടുള്ള താളിയോ കഞ്ഞിവെള്ളമോ തലകഴുകാനായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മുടിയുടെ പരിചരണത്തിന് ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണങ്ങളിലും ശ്രദ്ധ വേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR, GROWTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.