SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.33 PM IST

'കടൽവെള്ളത്തിൽ നിന്ന് കുടിവെള്ളം'; പശ്ചിമകൊച്ചിയിലേക്ക് മെട്രോ വൻ വികസന വാഗ്ദാനവുമായി എൽ.ഡി.എഫ് പ്രകടന പത്രിക

pathrika

കൊച്ചി: കടൽ ജലം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതി, ഗാർഹിക വാതക കണക്ഷൻ, പശ്ചിമകൊച്ചിയിലേക്ക് മെട്രോ, കുമ്പളങ്ങി മാതൃകയിൽ മറ്റ് ദ്വീപുകളിലും ഗ്രാമീണ ടൂറിസം, കൊച്ചിയെ എ.ഐ ഹബ്ബാക്കും... എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിറഞ്ഞത് മണ്ഡലത്തിലെ സമഗ്രവികസനം.

'പുതിയ എറണാകുളം, പുത്തനൊരു വികസന വഴി"യെന്ന മുദ്രാവക്യം ഉയർത്തുന്ന പ്രകടനപത്രിക പ്രൊഫ.എം.കെ. സാനു പ്രകാശനം ചെയ്തു. കവി ബാലചന്ദ്രൻ ചുള്ളിക്കാട്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ, പ്രൊഫ. കെ.വി.തോമസ്, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

എട്ട് വർഷത്തെ പിണറായി സർക്കാരിന്റെ നേട്ടങ്ങളും പ്രകടന പത്രികയിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.

പ്രകടന പത്രികയിൽ നിന്ന്
കാൽനടയാത്ര സുഗമമാക്കാൻ ശാസ്ത്രീയ പദ്ധതി
അങ്കമാലി - നെടുമ്പാശേരി - പുത്തൻകുരിശ് - കുമ്പളം ഔട്ടർ റിംഗ് റോഡ്
ഇടപ്പള്ളി - അരൂർ 16 കി.മി എലിവേറ്റഡ് ഹൈവേ
 മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കും
എം.ജി റോഡ് മുതൽ ഇൻഫോപാർക്ക് വരെ നാലുവരിപ്പാത
എറണാകുളം - കളമശേരി - വൈറ്റില ഹബ്ബുകളെ ബന്ധിപ്പിച്ച് ആധുനിക ഗതാഗത സംവിധാനം
വേമ്പനാട്ടുകായൽ സംരക്ഷിക്കാൻ പദ്ധതി
കൊച്ചി കായലിലെ ഡ്രഡ്ജിംഗ് വേഗത്തിൽ നടത്തും
ഉൾനാടൻ ജലപാത വികസനം ഊർജിതപ്പെടുത്തും
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ മുനമ്പം വരെ പുലിമുട്ട്

കുടിവെള്ള വിതരണത്തിന് മാസ്റ്റർ പ്ലാൻ, പഴയ പൈപ്പുകൾ മാറ്റും
കക്കൂസ് മാലിന്യ സംസ്‌കരണത്തിന് വേണ്ടത്ര പ്ലാന്റുകൾ സ്ഥാപിക്കും
ഘട്ടങ്ങളായി മണ്ഡലത്തെ പ്ലാസ്റ്റിക് വിമുക്തമാക്കും
പുതിയ റോഡുകളും പാലങ്ങളും നിർമ്മിക്കും. നിലവിലുള്ളവ നവീകരിക്കും
കാക്കനാട് താലൂക്ക് ആശുപത്രി സ്ഥാപിക്കും
കൊച്ചി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലാക്കും

ട്രാൻസ്ജെൻഡർ സമൂഹത്തിന് പാർപ്പിടസമുച്ചയം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.