SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.08 PM IST

അയർലാൻഡിൽ ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ

y
സൂരജ്

തൃപ്പൂണിത്തുറ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടിൽ സൂരജിനെയാണ് (35) എസ്.ഐ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

തൃപ്പൂണിത്തുറ സ്വദേശിനിയുടെ നാലുലക്ഷംരൂപ തട്ടിയെടുത്ത പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയർലാൻഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലിക്കായി വിസ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 350 ലധികം പേരിൽ നിന്നായി ഇയാൾ 7 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.