SignIn
Kerala Kaumudi Online
Saturday, 27 July 2024 2.11 PM IST

എന്താ എനർജി ചെറുപ്പക്കാർ മാറിനിൽക്കും; വിവാഹ വേദിയെ ഇളക്കിമറിച്ച് ലീലാമ്മ, വീഡിയോ പങ്കിട്ടവരിൽ മന്ത്രിയും

leelamma

ഡാൻസും, പാട്ടും, അഭിനയവും എന്നുവേണ്ട അഭിമുഖങ്ങളുടേതുവരെയുള്ള വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾക്ക് നിറ കൈയടിയായിരിക്കും ലഭിക്കുക. അത്തരത്തിലൊരു ഡാൻസ്‌ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡ‌ിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

എറണാകുളം പള്ളിക്കരയിൽ താമസിക്കുന്ന ലീലാമ്മ ജോൺ എന്ന സ്ത്രീയാണ് ഈ വൈറൽ വീഡിയോയിലെ താരം. പട്ടാമ്പിയിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയായിരുന്നു ലീലാമ്മയുടെ കിടിലൻ ഡാൻസ്.


'ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂവിരിഞ്ഞു' എന്ന പ്രശസ്തമായ ഗാനത്തിനാണ് വിവാഹത്തിനെത്തിയ മറ്റുള്ളവർക്കൊപ്പം ലീലാമ്മ ചുവടുവച്ചത്. ചെറുപ്പക്കാരെ കടത്തിവെട്ടുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ ഡാൻസ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഈ വീ‌ഡിയോ വൈറലായി.ചിലപ്പോൾ ഇത് ഇത്രയും ചർച്ചയാകുമെന്ന് വീഡിയോ ഷൂട്ട് ചെയ്‌തയാൾ പോലും കരുതിക്കാണില്ല. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയടക്കം നിരവധി പേർ വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്.

"എറണാകുളം പള്ളിക്കരയിൽ ആണ് ലീലാമ്മ ജോൺ എന്ന ഈ അമ്മയുടെ വീട്. പട്ടാമ്പിയിൽ ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഒരു വേദിയെ അമ്മ ഇളക്കി മറിച്ചത്. എന്താ ഊർജം..!!" എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

എന്താ എനർജി ചെറുപ്പക്കാർ മാറിനിൽക്കും, അമ്മച്ചി പൊളിച്ചു, ഇപ്പൊ ഇങ്ങനെ ആയ കാലത്ത് അപ്പൊ എന്തായിരിക്കും, അതിഗംഭീരമായ പെർഫോമൻസ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEELAMMA, VIRALVIDEO, MADHURAKKINAVIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.