SignIn
Kerala Kaumudi Online
Saturday, 27 July 2024 2.12 PM IST

സോഷ്യൽ മീഡിയകളിൽ മുഖകാന്തിക്ക് 'വ്യാജന്മാർ' ഗ്യാരന്റി, ഇൻസ്റ്റഗ്രാമിലെ 60% പ്രൊഫൈലുകളും വ്യാജം

p

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ 'പ്രമുഖരുടെ' റിവ്യൂ കണ്ട് സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക. ഏതെങ്കിലും ക്രീം ഉപയോഗിച്ചപ്പോൾ കറുപ്പുമാറി വെളുത്തെന്നും മുഖകാന്തി വർദ്ധിച്ചെന്നും അവകാശപ്പെടുന്ന അക്കൗണ്ടുകളിൽ അധികവും വ്യാജമാണ്. യുവാക്കൾ ഏറ്റവുമധികം പിന്തുടരുന്ന ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലുകളിൽ ഭൂരിപക്ഷവും വ്യാജമാണെന്ന് ഡൽഹി ആസ്ഥാനമായ ക്ലഗ്ക്ലഗ് എന്ന സോഫ്റ്റ്‌വെയർ മാർക്കറ്റിംഗ് കമ്പനി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽമാത്രം 51.6 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുണ്ട്. ഇതിൽ 60 ശതമാനവും വ്യാജമാണ്. ഫാഷൻ വസ്തുക്കളുടെയും സൗന്ദ്യവർദ്ധക ക്രീമുകളുടെയും വില്പന വർദ്ധിപ്പിക്കാനാണ് ഇത്തരം 'സിന്തറ്റിക്ക് ഫോളോവർമാരെ' സൃഷ്ടിക്കുന്നത്.

ഉത്പന്നങ്ങളുടെ ഗുണമേന്മ പുക്ഴത്താൻ കമ്പനികളിൽ നിന്ന് ലക്ഷങ്ങളാണ് പ്രതിഫലമായി വ്യാജന്മാർ വാങ്ങിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റിവ്യൂ ചേർക്കുന്നതിനു പുറമേ, പശ്ചാത്തലത്തിൽ ശബ്ദവും നൽകും. സ്ത്രീകളുടെ പേരിലാണ് അക്കൗണ്ടുകൾ കൂടുതലും. നിർമ്മിതബുദ്ധി(എ.ഐ) ഉപയോഗിച്ച് സൃഷ്ടിച്ച രൂപങ്ങൾക്ക് ഡീപ് ഫേക്ക് വഴി ചുണ്ടനക്കം നൽകിയും റിവ്യൂ പറയിക്കും. പണം നൽകാത്ത ബ്രാൻഡുകളെ വിമർശിക്കും. യഥാർത്ഥ പ്രൊഫൈലുകളിൽ നിന്നെടുക്കുന്ന ചിത്രങ്ങളായിരുന്നു പണ്ട് വ്യാജ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചാറ്റ് ജി.പി.ടി അടക്കമുള്ള ചാറ്റ്ബോട്ടുകളാണ് ഉപയോഗിക്കുന്നത്.

വെളുക്കാൻ തേക്കുന്നത് പാണ്ടാവും

വ്യാജന്മാർ പുകഴ്ത്തുന്ന 50 ശതമാനം ബ്രാൻഡുകളും നിലവാരമില്ലാത്തതാണ്. കഴിഞ്ഞമാസം ഉത്തരേന്ത്യയിൽ ഇൻസ്റ്റഗ്രാം റിവ്യൂ കണ്ട് മുടി വളരാൻ ആയുർവേദ എണ്ണ വാങ്ങിയ ആൾക്ക് മുടികൊഴിച്ചിൽ വന്നതായി ആരോപണമുയർന്നിരുന്നു. ഭക്ഷണശാലകളുടെ റിവ്യൂവും വ്യാജമായി നൽകാറുണ്ട്. റമ്മി ആപ്പുകളുടെയും ലോൺ ആപ്പുകളുടെയും റിവ്യൂ കേട്ട് പണം നഷ്ടപ്പെട്ടവരുമുണ്ട്. പലരും അപമാനം ഭയന്ന് പരാതിപ്പെടാറില്ല.

ഫോളോവേഴ്സ് വില്പനയ്ക്ക്

1000 ഫോളോവേഴ്സിനെ 50 മുതൽ 100 രൂപ നിരക്കിന് വാങ്ങാം. ഫോളോവേഴ്സ് വർദ്ധിക്കുന്നതിന് അനുസരിച്ച് അക്കൗണ്ടിന്റെ വിശ്വാസ്യത കൂടും. പരസ്പരം കമ്മന്റും ലൈക്കും ചെയ്യുന്നവരാണ് സിന്തറ്റിക്ക് ഫോളോവർമാരുടെ ലോബി.

വ്യാജന്മാരുടെ ലക്ഷണം

ലക്ഷക്കണക്കിന് ഫോളോവർമാർ ഉണ്ടാവും,​ പ്രൊഫൈൽ ചിത്രങ്ങൾ കാണില്ല

കൂടുതൽ പേർ അങ്ങോട്ട് ഫോളോ ചെയ്തിരിക്കും,​തിരിച്ച് ചുരുക്കം പേർ മാത്രം

സൈബർ ഹെല്പ് നമ്പർ 1930

ലോകത്താകെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾ 200 കോടി,​

ഇന്ത്യയിൽ 51.6 കോടി

സിന്തറ്റിക്ക് ഫോളോവർമാർ കൂടുതൽ ഇന്ത്യയിൽ

രണ്ടാമത് യു.എ.ഇ, ഇൻഡോനേഷ്യ

വ്യാജന്മാരെ വിതരണം ചെയ്യുന്നത് റഷ്യയും ടർക്കിയും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAIRNESS CREAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.