SignIn
Kerala Kaumudi Online
Saturday, 04 May 2024 9.50 AM IST

വീടിന്റെ പറമ്പിലും പരിസരത്തും കാടുപിടിച്ചുകിടക്കുന്ന ചെടി; ഈ ദിശയിൽ നടൂ, കോടീശ്വരയോഗമുണ്ടാവും

home

ഇന്നത്തെ കാലത്ത് മിക്കവരും പറയുന്ന പരാതിയാണ് വീട്ടിൽ വരവിനെക്കാൾ ചെലവ് അധികരിക്കുന്നുവെന്നത്. വിവിധ കാരണങ്ങളാൽ വീട്ടിൽ പൈസ നിൽക്കുന്നില്ലെന്നും പലവഴിക്ക് ചോർന്നുപോകുന്നുവെന്നും മിക്കവരും പറയുന്നു. എന്നാൽ ഇതിന് വാസ്‌തുപരമായ കാരണങ്ങളുണ്ടെന്നാണ് വാസ്‌തുവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വീട് വയ്ക്കുമ്പോൾ ബഡ്‌ജറ്റ്, വയറിംഗ്, ഫർണിച്ചർ, ഇന്റീരിയർ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്നതുപോലെ വാസ്‌തുവിനും മുഖ്യപ്രാധാന്യം തന്നെ നൽകണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ വീടുനുള്ളിലും പുറത്തും എന്തൊക്കെയാണ് ഉണ്ടാകേണ്ടതെന്നും ചെടികൾ ഉൾപ്പെടെ ഓരോ വസ്തുവിനും ഓരോ സ്ഥാനമുണ്ടെന്നും വാസ്‌തുവിൽ നിഷ്‌കർഷിക്കുന്നു.

ഇന്ന് മിക്കവരുടെയും അടുക്കളത്തോട്ടങ്ങളിൽ ഉള്ള ചെടിയാണ് കറിവേപ്പില. വീട്ടിലെ മിക്കവാറും വിഭവങ്ങളിൽ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്. പല വീടുകളിലും കാടുപോലെ ഇവ പടർന്നുപന്തലിച്ച് വളരാറുണ്ട്. കറിവേപ്പില ചെടി വാസ്‌തുവിൽ നിഷ്‌കർഷിക്കുന്നതുപോലെ കൃത്യമായി പരിപാലിച്ചാൽ വീട്ടിലെ പല ദോഷങ്ങളും ഒഴിവാക്കി സമ്പന്നയോഗം സംജാതമാകുന്നതിന് കാരണമാവും.

സ്ഥലപരിമിതിയുള്ള ഇടങ്ങളാണെങ്കിൽ വീടിന്റെ അതിർത്തിക്ക് പുറത്തായാണ് കറിവേപ്പില നട്ടുവളർത്തേണ്ടത്. ധാരാളം പറമ്പ് ഉള്ളവരാണെങ്കിൽ വീടിന്റെ അതിർത്തിയോട് ചേർന്ന് വളർത്തിയതിനുശേഷം പൂവ് ഇടുമ്പോൾ തന്നെ ഇലകൾ ഒടിച്ചെടുക്കണം. കറിവേപ്പില പൂവിടുന്നതും കായ്‌ക്കുന്നതും ദോഷകരമാണ് എന്നാണ് വിശ്വാസം.


വടക്കുകിഴക്കേ മൂലയായ ഈശാനുകോണിൽ ഒരിക്കലും കറിവേപ്പില നട്ടുവളർത്താൻ പാടില്ല. തെക്ക് പടിഞ്ഞാറ് മൂലയായ കന്നിമൂലയിലും, തെക്ക് കിഴക്കേ മൂലയിലും ഈ ചെടി വളർത്താൻ പാടില്ല. കറിവേപ്പില നടാൻ ഏറ്റവും ഉത്തമമായ ദിശ പടിഞ്ഞാറ് ദിശയിൽ അതിർത്തിയോട് ചേർന്ന ഭാഗമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഉയർച്ചയും വന്നുച്ചേരും. കറിവേപ്പില നേരിട്ട് മറ്റുള്ളവരുടെ കൈകളിൽ കൊടുക്കുന്നതും ദോഷകരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOME, VASTU, PLANT, DIRECTION
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.