തിരുവനന്തപുരം : ജോൺസൺ ടൈൽസിന്റെ ഈ വർഷത്തെ അവാർഡ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ജോൺസൺ കമ്പനി പ്രസിഡന്റ് വിജയ് മിശ്രയിൽ നിന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ ഏറ്റുവാങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രീമിയം ക്വാളിറ്റി ടൈൽസ് വില്പന നടത്തിയതിനാണ് അവാർഡ് ലഭിച്ചത്. ജോൺസൺ ടൈൽസ് എം.ഡി വിജയ് അഗർവാൾ,എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ശരത് ചന്ദാക്,വൈസ് പ്രസിഡന്റുമാരായ രവി മോഹൻ ഓജ,അമിത് അഗർവാൾ ജോൺസൺ കേരള ഹെഡ് സുലു സിൽവി,സെയിൽസ് മാനേജർ അരുൺ വി.നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹോൾസെയിൽ ഡിവിഷൻ ആരംഭിച്ചതും ചെറുകിട കച്ചവടക്കാർക്കും ഫ്ളാറ്റ് നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും ഹോൾസെയിൽ വിലയ്ക്ക് ടൈലുകൾ നൽകിയതുമാണ് നേട്ടത്തിന് കാരണമെന്ന്
വിഷ്ണുഭക്തൻ പറഞ്ഞു. ഇന്ത്യയിലുള്ള ആയിരത്തോളം ഡീലർമാർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |