SignIn
Kerala Kaumudi Online
Saturday, 04 May 2024 1.14 AM IST

സുഖവും സന്തോഷവും നിറഞ്ഞ ദിവസം; നാളെ ഈ നാളുകാർക്ക് ഉയര്‍ച്ചയും അംഗീകാരവും ഉണ്ടാകും

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 24 - 1199 മേടം 11 ബുധനാഴ്ച. ( ദിനം പൂർണമായും ചോതി നക്ഷത്രം )


അശ്വതി: ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ പ്രത്യേക വൈഭവമുണ്ടാകും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. ധനപരമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, വ്യവഹാരങ്ങള്‍ അനുകൂലമാകും.

ഭരണി: പല നല്ല കാര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും.
ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.

കാര്‍ത്തിക: ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

രോഹിണി: കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. സ്ത്രീകള്‍ക്ക് ആഭരണ - വസ്ത്രാദിലാഭം.

മകയിരം: സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവാതിര: പല സംഗതികളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.

പുണര്‍തം: ആരോഗ്യപരമായും തൊഴില്‍പരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും, നഷ്ടപെട്ടന്ന് കരുതിയവ തിരികെ ലഭിക്കും.

പൂയം: ആത്മ വിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുവാൻ സാധിക്കും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാന്‍ കഴിവുണ്ടാകും.

ആയില്യം: സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദുര്‍വാശി ഒഴിവാക്കുക, കുടുംബത്ത് അസ്വാരസ്യം ഉടലെടുക്കും, തൊഴിലുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകും.

മകം: അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കും. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

പൂരം: പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാക്കാനാവില്ല. വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.

ഉത്രം: പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. സഹോദരപക്ഷത്തു നിന്നും സഹായം ലഭിക്കും, വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.

അത്തം: മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം.

ചിത്തിര: ബന്ധുക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത. പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും.

ചോതി: ദുര്‍ചെലവുകള്‍ ഒഴിഞ്ഞു പോകും, പൊതുകാര്യങ്ങളിൽ ഇടപെട്ട് സൽപ്പേര് സമ്പാദിക്കും. ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

വിശാഖം: വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കാണുന്നുണ്ട്.

അനിഴം: തൊഴില്‍രംഗത്ത് ഉയര്‍ച്ചയും അംഗീകാരവും ഉണ്ടാകും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.

കേട്ട: ദൈവിക കാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും, വാഹനം വാങ്ങാൻ തീരുമാനമാകും. പെൺമക്കളുടെ കല്യാണ ആലോചനകള്‍ വീണ്ടും സജീവമാകും.

മൂലം: സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. വിദ്യാഭ്യാസം തൊഴില്‍ എന്നീ രംഗത്ത് ഗുണങ്ങൾ കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും.

പൂരാടം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലനുഷ്ഠിക്കുന്നവര്‍ക്ക് ഗുണകരമായ സമയം.

ഉത്രാടം: വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധദ്രവ്യങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.

തിരുവോണം: യാത്രക്ക് അനുയോജ്യമായ സമയം, കുടുംബാഗംങ്ങൾക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അംഗീകാരം.

അവിട്ടം: രാഷ്ട്രീയരംഗത്ത് അനുകൂലമായ സാഹചര്യം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ വന്നു ചേരും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം.

ചതയം: പുതിയ ഭവനം വെയ്ക്കുന്നതിന് ഉള്ള ശ്രമം വിജയിക്കും, സാമ്പത്തിക കാര്യങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും, വസ്തുതർക്കങ്ങൾ ഒത്തു തീർപ്പിലേക്ക് നീങ്ങും.

പൂരുരുട്ടാതി: ദാമ്പത്യജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങള്‍, യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദരന്റെ ഭാഗത്തു നിന്നും മനക്ലേശം.

ഉത്തൃട്ടാതി: ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും,
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും,

രേവതി: അടുത്ത ബന്ധുക്കളുമായി ശത്രുത സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം,‍ ശാരീരിക പ്രശ്‌നങ്ങൾ അലട്ടും, അമിതമായ ധനചെലവ് ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.