തിരുവനന്തപുരം: പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഒഫ് എക്സലൻസ് നടൻ ജഗതി ശ്രീകുമാറിന് ഗവർണർ ഡോ. സി.വി.ആനന്ദബോസ് പേയാടുള്ള ജഗതിയുടെ വസതിയിലെത്തി സമ്മാനിച്ചു. കല സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ പരിപോഷിക്കുന്നതിനായി കലാക്രാന്തിമിഷന്റെ ഭാഗമായി ഏർപ്പെടുത്തിയതാണ് 50,000 രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെട്ട ദേശീയപുരസ്കാരം. ചലച്ചിത്ര മേഖലയ്ക്ക് ജഗതി നൽകിയ സംഭാവനകൾ അളവറ്റതാണെന്ന് കീർത്തിപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
ജഗതിയുടെ ഭാര്യ ശോഭശ്രീകുമാർ, മകൻ രാജ്കുമാർ, മരുമകൾ ശ്രീകല, ചെറുമക്കളായ ജഗൻരാജ്, അനുഗ്രഹ, ജൂനിയർ പി.സി.ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരം കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |