കൊച്ചി: അലയൻസ് യൂണിവേഴ്സിറ്റി പ്രസന്റ്സ് 'എഡ്യു കൗമുദി" എഡ്യുക്കേഷൻ- കരിയർ ഗൈഡൻസ് ഇവന്റ് ഇന്ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ നടക്കും. കൗമുദി ടി.വിയും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തിന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കരിയർ ഗുരുക്കളായ പി.ആർ.വെങ്കിട്ടരാമൻ, ഡോ. അച്യുത് ശങ്കർ എസ്.നായർ എന്നിവർ നയിക്കുന്ന ഗൈഡൻസ് ക്ളാസുകൾ, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജെ.ലത, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പി.ആർ.ഒ ജലീഷ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കുന്ന പാനൽ ചർച്ച, വിദ്യാർത്ഥികളും രക്ഷകർത്താക്കളുമായി സംവാദം എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.
കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ജെ.ലത, ഡോ. അച്യുത് ശങ്കർ എസ്.നായർ എന്നിവർ മുഖ്യാതിഥികളാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖപ്രഭാഷണം നടത്തും. ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറയും. കന്യാകുമാരി നിഷ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്സ്, കിംസ് ഹെൽത്ത്, എസ്.എൽ.ബി.എസ് മാർക്ക്ലാൻസ്, സി.എ.ടി കോളേജ് ഒഫ് ആർക്കിടെക്ചർ തിരുവനന്തപുരം, ഗ്ളോബൽ അക്കാഡമി, വിസ്റ്റോസ് ഗ്ളോബൽ സ്റ്റഡി എബ്രോഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |