കിളിമാനൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.അടയമൺ വട്ടലിൽ ഷബ്ന മൻസിൽ നിസാറുദ്ദിന്റെ ഓടിട്ട വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.ആളപായമില്ല.അടയമൺ ഏലായിലെ ഒരു ഹെക്ടറിൽ അധികം പ്രദേശത്തെ രണ്ടായിരത്തിലധികം വരുന്ന വാഴക്കൃഷി പൂർണമായി നശിച്ചു.വിളവെടുപ്പിന് പാകമായ ഏത്തൻ,പാളയംകോടൻ,കപ്പ ഇനത്തിൽപ്പെട്ട വാഴകളാണ് നശിച്ചതിലേറെയും.കൃഷി ഓഫീസർ സരിതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സലിൽ,വൈസ് പ്രസിഡന്റ് ഷീബ,വാർഡ് മെമ്പർ ആർച്ച രാജേന്ദ്രൻ,ഏലാ സമിതി പ്രസിഡന്റ് സോമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |