SignIn
Kerala Kaumudi Online
Wednesday, 07 January 2026 3.29 PM IST

മുഖ്യമന്ത്രിയുടെ വിദേശയാത്ര : സ്പോൺസർ ആരെന്ന് പ്രതിപക്ഷം

Increase Font Size Decrease Font Size Print Page
pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള വിദേശയാത്ര വിവാദമാക്കി കോൺഗ്രസും ബി.ജെ.പിയും. വിദേശത്ത് പോകുന്ന മുഖ്യമന്ത്രി ചുമതല കൈമാറാത്തതും സകുടുംബ യാത്രയുടെ ചിലവും ഉന്നയിച്ചാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. യാത്രയിൽ ചട്ടലംഘനമില്ലെന്നും പാർട്ടിയും സർക്കാരും അറിഞ്ഞാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ വിശദീകരിക്കുന്നു.

16 ദിവസത്തെ വിദേശയാത്ര സംബന്ധിച്ച് അറിയിപ്പുകളില്ലാത്തത് ദൂരൂഹമാണെന്നാണ് പ്രതിപക്ഷ വാദം. യാത്രയുടെ സ്‌പോൺസറെ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായി വി. മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമുള്ള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ചുമതലയും ആർക്കും കൈമാറാത്തതെന്തെന്ന ചോദ്യവും ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയും ഉഷ്ണതരംഗവും ജനങ്ങളെ വലയ്ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഉല്ലാസയാത്രയെന്നും വിമർശനമുയരുന്നു. പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയെന്ന് ബി.ജെ.പിയും ആരോപിക്കുന്നു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ പാർട്ടി മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ട് തേടുമ്പോൾ മുതിർന്ന പി.ബി അംഗവും രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വിദേശത്ത് അവധിയാഘോഷിക്കാൻ പോയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ആരോപണങ്ങളെല്ലാം ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ തള്ളി. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോൺസർ ആരെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ല. പത്രമാധ്യമങ്ങളിലെ പ്രധാനികൾക്ക് എല്ലാം അറിയാം. കേന്ദ്രത്തിനും സി.പി.എമ്മിനും അറിയാം. ചില മാധ്യമപ്രവർത്തകർ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. ഇതിൽ ചട്ടലംഘനമില്ല. നടപടിക്രമങ്ങൾ പാലിച്ചേ അദ്ദേഹം പോകാറുള്ളൂ. അരുതാത്തതൊന്നും മുഖ്യമന്ത്രി ചെയ്യില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആരൊക്കെ എവിടെല്ലാം പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് തങ്ങൾ തീരുമാനിക്കും. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 പി​ണ​റാ​യി​ ​നീ​റോ​ ​ച​ക്ര​വ​ർ​ത്തി ആ​ണോ​ ​എ​ന്ന് ​വി.​ ​മു​ര​ളീ​ധ​രൻ

കൊ​ടും​ചൂ​ടി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ജ​നം​ ​വീ​ണു​ ​മ​രി​ക്കു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കു​ടും​ബ​വും​ ​ബീ​ച്ച് ​ടൂ​റി​സം​ ​ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണെ​ന്നും​ ​നീ​റോ​ ​ച​ക്ര​വ​ർ​ത്തി​യെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണി​തെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​കു​ടും​ബ​ത്തി​ന്റേ​യും​ 19​ ​ദി​വ​സ​ത്തെ​ ​വി​ദേ​ശ​യാ​ത്ര​യു​ടെ​ ​സ്‌​പോ​ൺ​സ​ർ​ ​ആ​രെ​ന്നും​ ​ചെ​ല​വ് ​എ​ത്ര​യെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​ഇ​ക്കാ​ര്യം​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നെ​ങ്കി​ലും​ ​പ​റ​യ​ണം.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യു​ടെ​യും​ ​ചു​മ​ത​ല​ ​മ​റ്റാ​ർ​ക്കെ​ങ്കി​ലും​ ​ന​ൽ​കി​യി​ട്ടു​ണ്ടോ​ ​എ​ന്നും​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​വ​ല​യു​ന്ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ല​വ​ൻ​ ​ആ​ഢം​ബ​ര​യാ​ത്ര​ ​ന​ട​ത്തു​ന്ന​തി​ൽ​ ​സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​നി​ല​പാ​ട് ​പ​റ​യ​ണം.​ ​വി.​ഡി.​സ​തീ​ശ​ന്റെ​ ​ഈ​ ​വി​ഷ​യ​ത്തി​ലെ​ ​മൗ​ന​ത്തെ​ക്കു​റി​ച്ച് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​താ​നൂ​ർ​ ​ബോ​ട്ട​പ​ക​ട​ത്തി​ൽ​ ​ജീ​വ​ൻ​പൊ​ലി​ഞ്ഞ11​ ​പേ​ർ​ക്ക് ​അ​പ​ക​ടം​ ​ന​ട​ന്ന് ​ഒ​രു​വ​ർ​ഷ​മാ​കു​മ്പോ​ഴും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​വ​ർ​ക്ക​ല​ ​ഫ്ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജി​ന്റെ​ ​അ​വ​സ്ഥ​ ​ജ​നം​ ​ക​ണ്ട​താ​ണ്.​ ​ഇ​തി​നൊ​ന്നും​ ​മ​റു​പ​ടി​ ​ന​ൽ​കാ​തെ​യാ​ണ് ​ടൂ​റി​സം​ ​മ​ന്ത്രി​യു​ടെ​ ​യാ​ത്ര​യെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY