തിരുവനന്തപുരം: ന്യൂനപക്ഷ സമുദായങ്ങളെ അപകീർത്തിപ്പെടുത്താനും തകർക്കാനുമുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകാത്ത അവസ്ഥയാണുള്ളത്. വർഗീയ ധ്രുവീകരണത്തിന് ശ്രമങ്ങളുണ്ടാകുന്നു. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടുമ്പോൾ കേരളത്തിലും ചില നീക്കങ്ങളുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷമായ സമൂഹത്തിൽ മാത്രമേ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയൂ. വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമങ്ങൾ മാർ ഇവാനിയോസ് കോളേജ് പോലെയുള്ള സ്ഥാപനങ്ങളിൽ എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |