SignIn
Kerala Kaumudi Online
Saturday, 27 July 2024 2.03 PM IST

ഇല. ലൈൻ പൊട്ടിവീണു ട്രെയിനുകൾ വഴിയിലായി

 മണിക്കൂറുകൾ കുടുങ്ങി യാത്രക്കാർ

കൊച്ചി: ലൈൻ പൊട്ടിവീണ് വൈദ്യുതി നിലച്ചതോടെ എറണാകുളം- ആലുവ റൂട്ടിൽ ട്രെയിനുകൾ മണിക്കൂറുകൾ വഴിയിലായി. ഇന്നലെ വൈകിട്ട് ആറരയോടെ പെയ്ത കനത്ത മഴയിൽ ഇടപ്പള്ളി സ്റ്റേഷന് സമീപം റെയിൽവേയുടെ വൈദ്യുതിലൈൻ പൊട്ടിവീഴുകയായിരുന്നു.

തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഇടപ്പള്ളിക്കും എറണാകുളത്തിനുമിടയിലെ പുതുക്കലവട്ടത്ത് നിറുത്തിയിട്ടു. രാത്രി 9.45ന് എറണാകുളം സ്റ്റേഷനിൽനിന്ന് ഡീസൽ എൻജിൻ എത്തിച്ചാണ് യാത്ര പുനരാരംഭിച്ചത്. മൂന്ന് മണിക്കൂറിലേറെ യാത്രക്കാർ വഴിയിൽക്കുടുങ്ങി.

നിലമ്പൂർ - കോട്ടയം പാസഞ്ചർ അങ്കമാലിയിലും കൊച്ചുവേളി- യശ്വന്തപൂർ എക്സ്‌പ്രസ് തൃപ്പൂണിത്തുറയിലും പിടിച്ചിട്ടു. ചെന്നൈ മെയിൽ, നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എന്നിവയും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.