അമ്പലപ്പുഴ: മാതൃദിനത്തിൽ കരളലിയിക്കുന്ന ഫേസ് ബുക്ക് പോസ്റ്റുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സക്കിടെ മരണമടഞ്ഞ ഷിബിനയുടെ ഭർത്താവ് അൻസാർ. എന്റെ മക്കൾക്ക് ചെറുപ്രായത്തിൽ അമ്മ നഷ്ടപ്പെട്ടെന്നാണ് മാതൃദിനത്തിൽ അൻസാർ ഫേസ് ബുക്കിൽ കുറിച്ചത്. ആദ്യകുട്ടി നാലു വയസുകാരി അബ്ദിയയുടേയും നവജാതശിശു ആയിഷയുടേയും ഫോട്ടോയും ഒപ്പമുണ്ട്.
പുറക്കാട് കരൂർ സ്വദേശിയായ ഷിബിന ഏപ്രിൽ 28നാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് ഷിബിനയുടെ മരണത്തിന് കാരണമെന്നു കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |