SignIn
Kerala Kaumudi Online
Saturday, 27 July 2024 8.35 AM IST

പ്രശസ്ത നാടക നടൻ എംസി കട്ടപ്പന അന്തരിച്ചു

mc-kattappana

ഇടുക്കി: പ്രശസ്ത നാടക നടൻ എംസി കട്ടപ്പന അന്തരിച്ചു. 75 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. എം.സി ചാക്കോ എന്നാണ് യഥാർത്ഥനാമമെങ്കിലും എം.സി കട്ടപ്പന എന്നാണ് കലാരംഗത്ത് അദ്ദേഹം അറിയപ്പെട്ടത്. മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്.

1977ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ 'പുണ്യതീർത്ഥംതേടി' എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.

നാടകങ്ങൾ കൂടാതെ നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'കാഴ്ച', 'പളുങ്ക്', 'നായകൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

2007-ൽ കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്നമണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MC KATTAPPANA, ACTOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.