SignIn
Kerala Kaumudi Online
Sunday, 01 September 2024 8.31 AM IST

ധനുഷും ഐശ്വര്യയും പരസ്‌പരം ചതിച്ചിട്ടുണ്ട്; വിവാഹത്തിന് ശേഷവും മറ്റ് പലരുമായി ഡേറ്റിംഗ്, വെളിപ്പെടുത്തലുമായി സുചിത്ര

Increase Font Size Decrease Font Size Print Page
suchitra

ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തകളിലൊന്നായിരുന്നു തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇപ്പോഴിതാ സംഭവത്തിൽ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ സുചിത്ര നടത്തിയത്.

18 വർഷം നീണ്ട ധനുഷ് - ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യത്തിൽ ഇരുവരും പരസ്പരം ചതിച്ചിട്ടുണ്ടെന്ന് സുചിത്ര പറയുന്നു. വിവാഹത്തിന് ശേഷവും ഇരുവർക്കും ചില ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ വിശദീകരിച്ചു.

'ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നു. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ട്', സുചിത്ര ആരോപിച്ചു.

മുൻ ഭാർത്താവ് കാർത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. അവർ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയർ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.

'കാർത്തിക് ഒരു ഗേ ആണ്. എന്നാൽ അത് തുറന്ന് പറയാനുള്ള ധെെര്യം അയാൾക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വർഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാൾക്ക് രണ്ട് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള ചിത്രങ്ങൾ ഞാൻ കണ്ടിട്ടു. തുടർന്നാണ് ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SINGER SUCHITRA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.