സൂര്യസംക്രമണ ദിവസം പ്രശ്ന പരിഹാരങ്ങൾക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ഇടവമാസത്തിന്റെ രണ്ടാമത്തെ ദിവസമായ നാളെയാണ് സൂര്യ സംക്രമണം നടക്കുന്നത്. അതിനാൽ, ഈ ദിവസം എന്തൊക്കെ കാര്യങ്ങൾ ചെയ്താലാണ് ജീവിതത്തിലേക്ക് ഐശ്വര്യം വന്നുചേരുന്നതെന്ന് നോക്കാം.
ഈ പ്രശ്ന പരിഹാരത്തിനായി കല്ലുപ്പ് വേണം. വീട്ടിലെയും ശരീരത്തിലെയും നെഗറ്റീവ് ഊർജത്തെ വലിച്ചെടുത്ത് പോസിറ്റീവ് ഊർജം നൽകാൻ കല്ലുപ്പിന് കഴിയും. രണ്ടാമതായി വേണ്ടത് മഞ്ഞൾ ആണ്. മഞ്ഞൾ വളരുന്നയിടം പുണ്യ ഭൂമി എന്നാണ് കണക്കാക്കുന്നത്. അത്രയേറെ പ്രാധാന്യം മഞ്ഞളിനുണ്ട്. മുഴുവനായി മഞ്ഞൾ എടുക്കാനില്ലെങ്കിൽ മഞ്ഞൾപ്പൊടി കുറച്ചെടുത്ത് വെള്ള തുണിയിൽ കെട്ടിയാൽ മതി. അടുത്തതായി വയമ്പാണ് വേണ്ടത്. ഇതിന് പണത്തിനെ ആകർഷിക്കാനുള്ള കഴിവുണ്ട്.
ഈ മാർഗം ചെയ്ത് കഴിഞ്ഞ് 20 ദിവസത്തിനുള്ളിൽ തന്നെ ഫലം ലഭിച്ച് തുടങ്ങുന്നതാണ്. വൈകിട്ടാണ് ഈ പ്രശ്ന പരിഹാരം ചെയ്യേണ്ടത്. വീട്ടിൽ വൈകിട്ട് വിളക്ക് കൊളുത്തുക. ശേഷം 'ഓം മഹാലക്ഷ്മി ദേവിയേ നമഃ' എന്ന മന്ത്രം 108 തവണ ചൊല്ലുക. പിന്നീട് വിളക്ക് അണഞ്ഞ് കഴിയുമ്പോൾ ഒരു ഗ്ലാസ് പാത്രമെടുത്ത് മൂന്ന് തവണ കല്ലുപ്പ് അതിലേക്ക് ഇടണം. ശേഷം മഞ്ഞളും വയമ്പും കൂടി ഇതിലേക്ക് വയ്ക്കുക. ഇതിന് മുകളിലേക്ക് വീണ്ടും കല്ലുപ്പിടുക. ശേഷം വീടിന്റെ അടുക്കള ഭാഗത്ത് ആരും കാണാതെ ഇത് സൂക്ഷിക്കുക. ഈ ദിശയിൽ വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കന്നിമൂലയിൽ വയ്ക്കുക. എല്ലാ ദോഷങ്ങളും മാറി വീട്ടിൽ ഐശ്വര്യം വന്നുചേരാൻ ഇതിലൂടെ സാധിക്കും. പണത്തിനും യാതൊരു ബുദ്ധുമുട്ടും ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |