SignIn
Kerala Kaumudi Online
Saturday, 27 July 2024 9.47 AM IST

ത്രെഡ് ചെയ്യേണ്ട, നല്ല കട്ടിയുള്ള പുരികം വെറും മൂന്ന് ദിവസത്തിൽ; ചെയ്യേണ്ടത്

beauty

മുഖ സൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളത് പോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ, ഇത്തരത്തിലുള്ള സാധനങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം കിട്ടില്ല. എന്നാൽ,​ ഈ മാർഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ശരിയായി ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്നും ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - 1 ടീസ്‌പൂൺ

ആവണക്കെണ്ണ - അര ടീസ്‌പൂൺ

ചെറിയ ഉള്ളി രണ്ടായി മുറിച്ചത് - 1

ചെയ്യേണ്ട രീതി

ഒരു പാത്രത്തിൽ വെളിച്ചെണ്ണയും ആവണക്കെണ്ണയും എടുത്ത ശേഷം ഉള്ളിയിൽ മുക്കി പുരികത്ത് പുരട്ടുക. നെറ്റിയിൽ മുടി കൊഴിച്ചിലുള്ള ഭാഗത്തും നിങ്ങൾക്കിത് പരീക്ഷിക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം ഇങ്ങനെ ചെയ്യാൻ. രാവിലെ കഴുകി കളയാവുന്നതാണ്. വെറും മൂന്ന് ദിവസത്തിൽ തന്നെ പുരികം നല്ല കട്ടിയായി വളരുന്നത് കാണാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, BEAUTY TIPS, EYEBROW THICKENING, SKIN BRIGHTENING, SKIN WHITENING, SKIN CARE, HOME REMEDIES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.