തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിന് കൈവിരൽ ശാസ്ത്രീക്രീയയ്ക്ക് പകരം നാവിൽ ശാസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഒറ്റവരിയിൽ മന്ത്രിയുടെ പ്രതികരണം.
മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മറുപടി നൽകി മന്ത്രി തിരക്കിട്ട് പോയത്. 'ആരോഗ്യവകുപ്പ് നടപടി എടുത്തിട്ടുണ്ട്,ബാക്കി കാര്യങ്ങൾ അറിയിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി. വെസ്റ്റ് നൈൽ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരണപ്പെട്ട സംഭവത്തിൽ ഏറെനേരം വിശദീകരണം നൽകിയെങ്കിലും അവയവം മാറി ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി തിടുക്കത്തിൽ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |