മലയാളത്തിലും തമിഴിവും ഏറെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. കഴിഞ്ഞ ദിവസം തന്റെ ചിത്രം ‘കടാരം കൊണ്ടാൻ’ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം തലസ്ഥാനത്ത് എത്തിയിരുന്നു. ആരാധകരോട് എന്നും ബഹുമാനത്തോടെ പെരുമാറുന്ന വിക്രമിനെ നേരിൽകണ്ട ഒരു യുവാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
യാദൃശ്ചികമായി വിക്രമിനെ നേരിൽ കണ്ട അനുഭവമാണ് വിനീത് എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചത്. താരത്തെ കണ്ട ആവേശത്തിൽ സംസാരിക്കുന്നതും അതിന് വിക്രം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തിരുവനന്തപുരത്തെ ട്രാഫിക്കിൽ വച്ചായിരുന്നു വിക്രമിനെ കണ്ടതെന്നും ആരാധകൻ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ്സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ. നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു.
ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. ‘അണ്ണാ നീങ്ക ഉയിർ ലവ് യൂ’ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്.Thanx തമ്പി ...ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക്ക് ഫ്ലയിങ് കിസ് കൊടുക്കേറെ....Me to luv u bro...സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |