SignIn
Kerala Kaumudi Online
Tuesday, 18 June 2024 6.00 PM IST

അരളിച്ചെടിയുടെ വിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചു; സൂര്യയുടെ മരണത്തിൽ പൊലീസ് റിപ്പോർട്ട്

surya

ആലപ്പുഴ: യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉളളിൽ ചെന്നതാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോ‌ർട്ട്. പളളിപ്പാട് കൊണ്ടൂരേത്ത് സ്വദേശി സൂര്യാ സുരേന്ദ്രനാണ്(24) മരിച്ചത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. നഴ്സായ യുവതി വിദേശത്ത് ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞുവീണത്.

സൂര്യയുടെ വീടിന് പരിസരത്തുളള അരളിച്ചെടിയുടെ ഇലയും പൂവും യുവതിയുടെ രക്ത സാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോ‌ർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.

വിമാനത്താവളത്തിൽ കുഴഞ്ഞുവീണ സൂര്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും യുവതിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യാത്ര പുറപ്പെടുന്നതിന് മുൻപ് ഫോണിൽ സംസാരിക്കുന്നതിനിടെ വീട്ടിൽ വച്ച് ഏതോ ചെടിയുടെ ഇലയും പൂവും നുളളിയെടുത്ത് വായിലിട്ട് ചവച്ചെന്നും ശേഷം തുപ്പികളഞ്ഞെന്നും യുവതി പറഞ്ഞിരുന്നുവെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് അരളിച്ചെടിയാണെന്ന് കണ്ടെത്തിയത്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണ് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അതേസമയം, യുവതിയുടെ മരണത്തിൽ മറ്റ് സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ കെ അഭിലാഷ് കുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE, REPORT, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.