SignIn
Kerala Kaumudi Online
Saturday, 27 July 2024 1.52 PM IST

കൊതുകുതിരിയൊന്നും വേണ്ട, ഒരു കഷ്‌ണം സവാള മാത്രം മതി; നിമിഷങ്ങൾക്കുള്ളിൽ കൊതുകിനെ തുരത്താം

mosquito

മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊതുക് ശല്യവും കൂടിയിരിക്കുകയാണ്. ഡെങ്കിപ്പനി, വെസ്റ്റ് നൈൽ,​ മന്ത്,​ ചിക്കൻഗുനിയ തുടങ്ങി നിരവധി രോഗങ്ങളും ഇതുമൂലം ഉണ്ടാകുന്നു. കൊതുകുകൾ വെള്ളത്തിൽ മുട്ടയിട്ടാണ് പെരുകുന്നത്.

പൊതുവെ ചിരട്ടകൾ, പാളകൾ,​ പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്.എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്‌തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഇവ നശിപ്പിക്കണം.

മാത്രമല്ല ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ ശ്രദ്ധിക്കണം. കൊതുകിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വൃത്തി തന്നെയാണെന്ന് ഓർക്കണം. എന്നാൽ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ വീടിനുള്ളിൽ കൊതുക് വരാറുണ്ട്. ഇവയെ തുരത്താൻ മിക്കവരും കൊതുക് തിരി വാങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം കൊതുകുതിരികൾ ശ്വാസ തടസമടക്കമുള്ള പല അസുഖങ്ങൾക്കും കാരണമായേക്കാം.

യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ, നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ കൊതുകിനെ തുരത്താൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. എന്താണ് ആ സാധനം എന്നല്ലേ? സവാളയാണ് അത്.


സവാള ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.സവാളയുടെ മണം കൊതുകിന് ഇഷ്ടമില്ലത്രേ. ഒരു സവാളയെടുത്ത് തൊലികളയാതെ മുറിക്കുക. കഴുകരുത്. ഭയങ്കരമായി കൊതുക് ശല്യമുണ്ടെങ്കിൽ ഒന്നിലധികം സവാള ഉപയോഗിക്കാം. ഇത് ഒരു പാത്രത്തിൽ വച്ച് കൊതുക് ശല്യമുള്ളിടത്ത് കൊണ്ടുവയ്ക്കുക. കുറച്ച് സമയത്തിനുള്ള ഇവയെ തുരത്താൻ സാധിക്കും.

മുകളിൽ പറഞ്ഞ രീതിയിൽ അല്ലാതെ സവാള ഉപയോഗിച്ച് മറ്റൊരു സൂത്രം കൂടിയുണ്ട്. സവാള തൊലി കളഞ്ഞ് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിൽ ആക്കുക. ഇനി ഇത്‌ കൊതുക് ശല്യമുള്ളിടത്ത് സ്‌പ്രേ ചെയ്തുകൊടുക്കാം. ചെറുപ്രാണികളെ അകറ്റാനും സവാള സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

വെളുത്തുള്ളി ഉപയോഗിച്ചും കൊതുകിനെ അകറ്റാൻ സാധിക്കും. ഇതിന്റെ രൂക്ഷഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ല. കൊതുക് ശല്യമുള്ളപ്പോൾ വെളുത്തുള്ളിയെടുത്ത് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കാം. അപ്പോൾ വരുന്ന മണം കൊതുകിനെ അകറ്റാൻ സഹായിക്കും.അല്ലെങ്കിൽ വെള്ളവും വെളുത്തുള്ളി പേസ്റ്റും യോജിപ്പിച്ച് സ്‌പ്രേ ചെയ്താൽ മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOSQUITO, BIGONION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.