SignIn
Kerala Kaumudi Online
Saturday, 27 July 2024 10.03 AM IST

ഇന്ത്യൻ വ്യവസായിയുടെ മരുമകൻ,​ ചാൾസ് രാജാവിനെക്കാൾ സമ്പന്നൻ; ആരാണെന്ന് മനസിലായോ?

king-charles

യു കെയിലെ 1,000 സമ്പന്നരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വത്ത് വിവരം പുറത്ത്. സൺഡേ ടെെംസിന്റെ റിച്ച് ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ഉയർന്ന സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ റാങ്ക് ചെയ്ത് തിരിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികയിൽ ചാൾസ് രാജാവ് 258-ാം സ്ഥാനത്താണ്. 610 മില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ സമ്പത്ത്. എന്നാൽ ഇദ്ദേഹത്തെ കടത്തിവെട്ടിയിരിക്കുകയാണ് ഇന്ത്യൻ വ്യവസായിയുടെ മകളും മരുമകനും. ആരാണെന്ന് മനസിലായോ?​ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയുമാണ് അത്. ചാൾസ് രാജാവിന്റേതിനെക്കാൾ കൂടുതൽ സമ്പത്ത് ഇവർക്കാണെന്നാണ് റിപ്പോർട്ട്.

ഈ പട്ടിക പ്രകാരം ഋഷി സുനകിന്റെയും ഭാര്യയുടെയും സമ്പത്ത് കഴിഞ്ഞ വർഷത്തേക്കാലും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 275-ാം സ്ഥാനത്തായിരുന്ന ദമ്പതികളുടെ ആസ്തി 651 മില്യൺ പൗണ്ട് അതായത് ഏകദേശം 6890 കോടി രൂപയുമായി പട്ടികയിൽ 245-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇവരുടെ സമ്പത്ത് കഴിഞ്ഞ വർഷം 529 മില്യൺ പൗണ്ട് ആയിരുന്നു.

rishi-sunak

മിററിലെ ഒരു റിപ്പോർട്ട് പ്രകാരം 2022 -23 ഋഷി സുനക് 23 കോടി രൂപ നേടിയപ്പോൾ അക്ഷതാ മൂർത്തിക്ക് കഴിഞ്ഞ വർഷം മാത്രം 136 കോടി രൂപ ലാഭവിഹിതമാണ് ലഭിച്ചത്. അക്ഷത മൂർത്തിയുടെ പിതാവ് നാരായണ മൂർത്തി സ്ഥാപിച്ച ഇൻഫോസിസിലെ അക്ഷതയുടെ ഓഹരിയിലെ വളർച്ചയാണ് ഇതിന് പ്രധാന കാരണം. ഭർത്താവായ സുനകിനെക്കാൾ കൂടുതലാണ് അക്ഷതയുടെ സമ്പാദ്യം. ബിബിസി റിപ്പോർട്ട് അനുസരിച്ച് 2022ൽ സുനകിന്റെ സമ്പത്ത് അന്തരിച്ച എലിസബത്ത് രാജ്ഞിയേക്കാൾ കൂടുതലായിരുന്നു. രാജ്ഞിയുടെ സ്വകാര്യ സമ്പത്ത് 370 മില്യൺ പൗണ്ടായിരുന്നുവെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, KING CHARLES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.