തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം തുറന്നു. മന്ത്രി ചെയർപേഴ്സണും പ്രിൻസിപ്പൽ സെക്രട്ടറി കോ ചെയർമാനുമായി 25 അംഗ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) കഴിഞ്ഞ ദിവസം രൂപീകരിച്ചതിന് പിന്നാലെയാണിത്.
വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുകയുമാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. ആരോഗ്യപ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശ കോൾ സെന്ററിലെ നമ്പരിലേക്കും വിളിക്കാം. സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 04712302160,9946102865,9946102862 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 104,1056,0471-2552056,2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |