SignIn
Kerala Kaumudi Online
Thursday, 25 July 2024 1.41 PM IST

പൊലീസിന് നിർദ്ദേശവുമായി സർക്കാർ സമരക്കാരെ ലാത്തിക്ക് അടിക്കുന്നത് നിയമവിരുദ്ധം

news
നവംബർ എട്ടിന് 'കേരളകൗമുദി ' പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തലയ്‌ക്കടി കിരാതമെന്ന് ചൂണ്ടിക്കാട്ടിയത് 'കേരളകൗമുദി '

തിരുവനന്തപുരം:സമരം ചെയ്യുന്നവരെ ലാത്തികൊണ്ട് അടിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ. പൊലീസ് മാന്വലിലെ സെക്‌ഷൻ-79പ്രകാരം കൃത്യനിർവഹണത്തിന്റെ ഭാഗമായ പ്രതിരോധത്തിന് ലാത്തി ഉപയോഗിക്കാം. എന്നാൽ സമരക്കാരുടെ തലയിലുൾപ്പെടെ ലാത്തിക്കടിക്കുന്നത് നിയമവിരുദ്ധമാണ്. ലാത്തിച്ചാർജിൽ പരിക്കുപറ്റിയെന്ന പരാതികൾ ഡിവൈ.എസ്.പി അന്വേഷിക്കും. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൊളോണിയൽ കാലം മുതൽ പൊലീസിന് നൽകിയിരുന്ന ഡ്രിൽ പരിശീലനം ആധുനിക ജനാധിപത്യസമൂഹത്തിന് ചേരും വിധത്തിൽ ശാസ്ത്രീയമായി പരിഷ്കരിച്ചതായും സർക്കാർ വ്യക്തമാക്കി.

ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ യൂത്ത്കോൺഗ്രസ് ജില്ലാപ്രസിഡന്റിന്റെയും വനിതാപ്രവർത്തകരുടെയും തലയ്‌ക്ക് അടിച്ചതിനെ പറ്റി പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയുടെ അനുബന്ധമായാണ് ആഭ്യന്തര (ഇ) വകുപ്പ് ബുധനാഴ്ച ഉത്തരവിറക്കിയത്.

ലാത്തികൊണ്ട് സമരക്കാരുടെ തലയടിച്ച് പൊട്ടിക്കുന്നത് മനുഷ്യത്വരഹിതവും പൊലീസ് പരിശീലനത്തിന് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി 'തലയ്ക്ക് ലാത്തിയടി കിരാതം,ചട്ടവിരുദ്ധം' എന്ന തലക്കെട്ടിൽ നവംബർ എട്ടിന് 'കേരളകൗമുദി ' റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടികൾ. 'കേരളകൗമുദി' വാർത്തയിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ തലയ്ക്കടിക്കുന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിരുന്നു.

മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിനിടെ എ.ആർക്യാമ്പിലെ പൊലീസുകാരൻ കെ.എസ്.യു നേതാവ് നസിയ അടക്കം രണ്ട് പേരുടെ തലയ്ക്കും മുഖത്തും അടിച്ചത് വിവാദമായിരുന്നു. സമരക്കാരുടെ തലയ്ക്കടിക്കരുതെന്ന കോടതി ഉത്തരവുകൾ പൊലീസ് വകവച്ചില്ല. ലാത്തിയടി അരയ്ക്ക് താഴെ മതിയെന്ന് ലോകാനാഥ് ബെഹറ ഡിജിപിയായിരിക്കെ നിർദ്ദേശിച്ചിരുന്നു. ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ച ശേഷവും അക്രമമുണ്ടാക്കിയാലല്ലാതെ ലാത്തിച്ചാർജ്ജ് പാടില്ല.

തലയ്ക്കടിച്ചാൽ കേസെടുക്കാം

നിരായുധരായ സമരക്കാരുടെ തലയടിച്ച് പൊട്ടിച്ചാലോ ക്ഷതമേൽപ്പിച്ചാലോ ഐ.പി.സി 323, 341 വകുപ്പുകൾ ചുമത്തി കേസെടുക്കാം

അറസ്റ്റിനോ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അല്ലാതെ ബലപ്രയോഗം പാടില്ല. അതും ആവശ്യത്തിനു മാത്രം. പ്രകോപിപ്പിച്ചുള്ള ബലപ്രയോഗവും പാടില്ല.

സമരക്കാർ പൊതുശല്യമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യാം. പൊലീസിനെ ആക്രമിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്താൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.