അർജുൻ അശോകൻ നായകനായി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുമതിവളവ് എന്നു പേരിട്ടു.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ നായകനാകുന്നു എന്ന് കേരളകൗമുദി ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന ചിത്രം ഹൊറർ ഫാന്റസി ഗണത്തിൽപ്പെടുന്നതാണ്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.
പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക മനോജ് ആണ് നായിക. അടുത്തിടെ ഹിറ്റായ ജോ എന്ന ചിത്രത്തിലൂടെ തമിഴകത്തും മാളവിക മനോജ് ശ്രദ്ധേയ.ാണ്. ഈ ചിത്രത്തോടെ ഹിറ്റ് ജോഡികളായി മാറിയ റിയോ രാജും മാളവിക മനോജും കലൈയരശൻ തങ്കവേൽ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. അതേസമയം സുമതിവളവിൽ സൈജു കുറുപ്പ് , ദേവനന്ദ, ശ്രീപദ്, ശ്യാം, നിരഞ്ജ് മണിയൻപിള്ളരാജു, ഗോപിക, ജീൻപോൾ ലാൽ എന്നിവരാണ് മറ്റ് താരങ്ങൾ. നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. അഭിലാഷ് പിള്ള ആണ് തിരക്കഥ. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രഞ്ജിൻ രാജ്, എഡിറ്റർ ഷെഫീഖ് മുഹമ്മദ് അലി, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് ആണ് നിർമ്മാണം. പി. ആർ.ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |