മുഖം എത്ര സുന്ദരമാണെങ്കിലും പല്ലുകൾ ഇരുണ്ട നിറത്തിലാണെങ്കിൽ അതൊരു കുറവായിട്ടായിരിക്കും മിക്കവരും കാണുന്നത്. പല്ലുകൾ സുന്ദരമല്ലെങ്കിൽ ചിരിക്കാൻ പോലും പലർക്കും ആത്മവിശ്വാസം ഉണ്ടാവുകയില്ല. സുന്ദരവും വൃത്തിയുള്ളതുമായ പല്ലുകൾ ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ്. നല്ല വെളുത്ത പല്ലുകളും ആകർഷകമായ ചിരിയും സ്വന്തമാക്കാൻ ക്ളിനിക്കുകളിൽ എത്രവേണമെങ്കിലും കാശ് മുടക്കാൻ മടിയില്ലാത്തവരും ഇന്ന് ധാരാളമുണ്ട്. എന്നാൽ വീട്ടിൽ സാധരണയായി കാണുന്ന സാധനങ്ങൾ ഉപയോഗിച്ച് മനോഹരമായ പല്ലുകൾ സ്വന്തമാക്കാൻ സാധിച്ചാലോ?
ചെറിയ ജീരകം, ഉപ്പ്, വെളിച്ചെണ്ണ, തക്കാളി എന്നിവയാണ് ഇതിനാവശ്യമായ സാധനങ്ങൾ. ആദ്യം കുറച്ച് ജീരകം നന്നായി പൊടിച്ചെടുക്കണം. ഇനി ഒരു സ്പൂൺ ജീരകം പൊടിച്ചത്, അൽപ്പം ഉപ്പ്, അൽപ്പം വെളിച്ചെണ്ണ, കുറച്ച് തക്കാളി നീര് എന്നിവയെടുത്ത് നന്നായി യോജിപ്പിക്കണം. ഈ കൂട്ട് ഉപയോഗിച്ച് രണ്ടുനേരം പല്ലുതേയ്ക്കുന്നത് പല്ലുകൾ വെളുപ്പിക്കുന്നതിനും വായ് നാറ്റം അകറ്റുന്നതിനും സഹായിക്കും. ഈ കൂട്ടിൽ അൽപ്പം പേസ്റ്റ് ചേർത്തും ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി, നാരങ്ങ, ഉപ്പ് എന്നിവ ഉപയോഗിച്ചും പല്ലിലെ മഞ്ഞക്കറയകറ്റാം. ആദ്യം ഒരു കഷ്ണം ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത് അതിലെ നീര് ചേർക്കുക. ഈ മിശ്രിതത്തിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച് ബ്രഷിൽ കുറച്ച് ടൂത്ത് പേസ്റ്റ് എടുത്ത ശേഷം മിശ്രിതം കൂടി ചേർത്ത് പല്ലിൽ തേയ്ക്കുക.
ഒരു ടീസ്പൂൺ ഉമിക്കരി, കാൽ ടീസ്പൂൺ ആപ്പിൾ സിഡാർ വിനാഗർ അല്ലെങ്കിൽ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പല്ല് തേയ്ക്കുക. ഇവയൊന്ന് പരീക്ഷിച്ച് നോക്കിയാൽ മതി. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല വ്യത്യാസമുണ്ടാകും. ഇത്തരത്തിൽ വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ നല്ല വെളുത്ത പല്ലുകൾ സ്വന്തമാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |