റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മെയ് 28 - 1199 ഇടവം 14 ചൊവ്വാഴ്ച. പുലർന്ന ശേഷം 9 മണി 32 മിനിറ്റ് 56 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം )
അശ്വതി: രാജകീയ ബഹുമാനം ലഭിക്കും, പുരസ്കാര ലബ്ധി, നേതൃത്വ സ്ഥാനം അലങ്കരിക്കാൻ യോഗം, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.
ഭരണി: പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, യാത്രകൾ ഗുണപ്രദമാകും, മാതാപിതാക്കൾ സഹായിക്കും.
കാര്‍ത്തിക: സാംസ്കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്ഥിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം, വിവാഹ ആലോചനകൾ വരും, ആത്മാഭിമാനം വര്‍ദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും.
രോഹിണി: മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, ജീവിത അഭിലാഷങ്ങള്‍ യാഥാർത്ഥ്യം ആകും, പുനഃപരീക്ഷയില്‍ വിജയിക്കും.
മകയിരം: സ്വാശ്രയശീലം ഉണ്ടാകും, അനുരജ്ഞനം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് ജോലി സാദ്ധ്യത, ബന്ധുജന സന്ദര്‍ശനം മനസുഖം നല്‍കും.
തിരുവാതിര: കലാ രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്, ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും, പ്രണയം സഫലമാകും, ധനനേട്ടം, ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.
പുണര്‍തം: മെഡിക്കൽ മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്, കൂര്‍മ്മ ബുദ്ധി, മാന്യത, രാത്രിയില്‍ ക്ഷമയില്ലായ്മ.
പൂയം: അന്യദേശ വാസം, ആരെയും വിശ്വസിക്കരുത്, മറ്റുള്ളവരിൽ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും. ആരോഗ്യപരമായി കരുതല്‍ വേണം.
ആയില്യം: സുഹൃത്തുക്കളിൽ നിന്നുമുള്ള എതിര്‍പ്പുകള്‍, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, മുന്‍കോപം, ദുരാഗ്രഹം വളരും, ബന്ധുക്കളുമായി കലഹം.
മകം: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്, പല പദ്ധതികളും പരാജയപ്പെടും, യാത്രയില്‍ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടും കലഹവും.
പൂരം: കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തു കുത്തുകള്‍ സൂക്ഷിക്കണം, രാത്രിയില്‍ സുഹൃത്തക്കളുമായി കലഹം, ആത്മവിശ്വാസം നഷ്ടപ്പെടും.
ഉത്രം: പ്രതികൂല കോടതി വിധി, അപഖ്യാതി കേള്‍ക്കുന്ന പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം, ദാമ്പത്യത്തില്‍ സുഖക്കുറവ്, സ്ത്രീകള്‍ മുഖേന ധനചെലവ്.
അത്തം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ, പ്രണയ ചിന്ത മനസിനെ അലട്ടും, ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്രലബ്ദി, വിദേശ യാത്രാ സാഫല്യം.
ചിത്തിര: മാനസികവും ശാരീരികവുമായി സുഖാനുഭവങ്ങള്‍, വാഹന ഭാഗ്യം, പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയം, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.
ചോതി: അലസത വിട്ടൊഴിയും, പൊതുരംഗത്ത് നേട്ടങ്ങൾ, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഃഖ സൗകര്യങ്ങള്‍ അനുഭവിക്കും, എല്ലാരംഗത്തും അഭിവൃദ്ധി.
വിശാഖം: ഉല്ലാസകരമായ അനുഭവങ്ങള്‍, വ്യവഹാരവിജയം, ഉദ്യോഗത്തിന് പുറമേ ധനലാഭാമുള്ളവ്യവസ്ഥകള്ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.
അനിഴം: ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങള്‍, ബന്ധു സഹായം, ഭാര്യാഗുണം, ഇഷ്ടഭക്ഷണ ലബ്ധി.
കേട്ട: കുടുംബ സുഖം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പുരോഗതി, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, കലാബോധം, സംഗീത താല്‍പ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും സഹായം.
മൂലം: അവസരങ്ങള്‍ നഷ്ടപെടുത്തരുത്, വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും, സാഹിത്യകാരന്മാര്ക്ക് പുതിയ അവസരങ്ങള്‍, ധനവരവ്, യാത്രാഗുണം, സുഖജീവിതം.
പൂരാടം: ദൈവ കൃപയുണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും, തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്ക്കമുണ്ടാക്കും.
ഉത്രാടം: ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും, ആരോഗ്യത്തിൽ കരുതല്‍ വേണം, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കണം, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം.
തിരുവോണം: മേലുദ്യോഗസ്ഥര്‍ പ്രതികാര നടപടികൾ സ്വീകരിക്കും, മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.
അവിട്ടം: പങ്കാളിയുടെ ആരോഗ്യത്തിൽ കരുതൽ വേണം, സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.
ചതയം: കുടുംബ ജീവിതത്തില്‍ ക്ലേശങ്ങൾ വന്നു ചേരും, കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹം ഭാവവും, നിന്ദാശീലവും ഒഴിവാക്കണം.
പൂരുരുട്ടാതി: ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും, ബിസിനസിൽ പ്രത്യേകം ശ്രദ്ധവേണം, ജലം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
ഉത്തൃട്ടാതി: ജീവിതത്തില്‍ പ്രതികൂലമായ പരിവർത്തനങ്ങൾ, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും.
രേവതി: സാമ്പത്തിക ചെലവുകൾ വരാം, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, ഗുരുകാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |