SignIn
Kerala Kaumudi Online
Monday, 24 June 2024 8.03 AM IST

ഹിജാബ് ധരിക്കുന്നതിന് വിലക്ക്, പുരുഷന്മാർ താടി വയ്ക്കരുത്; 95 ശതമാനം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്തെ നിയമം

tajikisthan-

ദുഷാൻബെ: വസ്ത്രധാരണത്തിലും ജീവിതശൈലിയും ചില കീഴ്‌വഴക്കങ്ങൾ വച്ചു പുലർത്തുന്നവരായിരിക്കും ഇസ്ലാമിക രാജ്യങ്ങളിൽ കഴിയുന്നവർ. പരമ്പരാഗതമായി ഓരോ തലമുറയും പിന്തുടരുന്നത് പുതിയ തലമുറയും ശീലമാക്കുന്നു. എന്നാൽ ഈ പരമ്പരാഗത കീഴ്‌വഴക്കത്തിൽ നിന്ന് വ്യതിചലിച്ച്, സ്ത്രീകൾ ഹിജാബ് ധരിക്കുന്നതും പുരുഷന്മാർ താടി വളർത്തുന്നതും വിലക്കുന്ന കർശനമായ നയം നടപ്പിലാക്കിയ ഒരു ഇസ്ലാമിക രാജ്യമുണ്ട് ലോകത്ത്. പറഞ്ഞുവരുന്നത് താജിക്കിസ്ഥാനെക്കുറിച്ചാണ്.

ഭരണഘടനാപരമായി മതേതരത്വമുള്ളതും 95 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷമുള്ളതുമായ രാജ്യമാണ് താജിക്കിസ്ഥാൻ. ഒരുപാട് ചരിത്ര പ്രാധാന്യമുള്ള ഈ രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇമ്മോൻ അലി റഹ്മാനാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. 2015ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് തടയുന്നതിന് നിയമങ്ങളുണ്ട്.

കൂടാതെ 18 വയസിന് താഴെയുള്ള ആളുകൾക്ക് ശവസംസ്‌കാര ചടങ്ങുകൾ ഒഴികെയുള്ള മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. ഇതോടൊപ്പം ശവസംസ്‌കാരം, വിവാഹം തുടങ്ങിയ സ്വകാര്യ പരിപാടികൾക്കും ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടികൾക്കൊന്നും പൂർണമായും നിരോധനമില്ലെങ്കിലും ചില നിയന്ത്രണങ്ങളുണ്ട്. ആവശ്യമായ അനുമതികൾ സർക്കാരിൽ നിന്ന് ലഭ്യമായാൽ മാത്രമാണ് ചടങ്ങുകൾ നടത്താൻ സാധിക്കുക. എത്ര പേർ പങ്കെടുക്കണമെന്ന കാര്യവും സർക്കാർ തീരുമാനിക്കും. ഈ സാഹചര്യങ്ങളൊക്കെ ഇന്നും രാജ്യത്ത് പ്രബലമായി തുടരുന്നുണ്ട്.

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള താജിക്കിസ്ഥാൻ സർക്കാരിന്റെ നിലപാട് മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പ്രസിഡന്റ് ഇമ്മോൻ അലി റഹ്മാൻ രാജ്യത്ത് അടിച്ചമർത്തൽ നയമാണ് തുടരുന്നതെന്നാണ് ആക്ഷേപം. പൊതുമതവികാരങ്ങളെ അടിച്ചർത്തുകയും ന്യൂനപക്ഷ സമുദായങ്ങളെ അമർച്ച ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്. കല്യാണം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്ക് ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ വിലക്കുകൾക്കൊപ്പം താടിയും ഹിജാബും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. താടി വയ്ക്കുന്നത് നിരോധിച്ചതിന് പിന്നിൽ പുരുഷന്മാർ അവരുടെ മുഖം വൃത്തിയായി ഷേവ് ചെയ്യണം എന്നാണ്.

യുഎസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ദുഷാൻബെയിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ബുക്ക്സ് സ്റ്റാളുകൾ 2022ൽ നിർബന്ധിപ്പിച്ച് അടപ്പിച്ചിരുന്നു. ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ രാജ്യത്തേക്ക് മതപരമായ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കില്ല. 2023ൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സമൂലപരിഷ്‌ക്കാരവാദം തടയുന്നതിന് വേണ്ടിയാണ് താജിക്കിസ്ഥാൻ സർക്കാർ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. താജിക്കിസ്ഥാൻ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നതിനാൽ, താലിബാന്റെയും ഐഎസിന്റെയും ഭീഷണികൾക്ക് സ്ഥിരം ഇരയാകുന്ന രാജ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, HIJAB, TAJIKISHTAN, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.